വെബ് ഡെസ്ക്
ഇലക്ട്രിക് വാഹന നിര്‍മാതാക്കളായ വിയറ്റ്‌നാമീസ് ഇവി ബ്രാന്‍ഡ് വിന്‍ഫാസ്റ്റ് ഇന്ത്യയിലേക്ക് നിക്ഷേപത്തിനൊരുങ്ങുന്നതിന്റെ ആവേശത്തിലാണ് വാഹനപ്രേമികള്‍
2017ലാണ് വിന്‍ഫാസ്റ്റ് സ്ഥാപിച്ചത്. മാര്‍ക്കറ്റ് ക്യാപിറ്റലൈസേഷന്‍ പ്രകാരം ടെസ്‌ലയ്ക്കും ടൊയോട്ടയ്ക്കും പിന്നാലെ ലോകത്തിലെ മൂന്നാമത്തെ വലിയ വാഹന നിര്‍മാതാവ് എന്ന സ്ഥാനമാണ് വിന്‍ഫാസ്റ്റ് സ്വന്തമാക്കിയത്
വിന്‍ഫാസ്റ്റ് ഇന്ത്യയില്‍ ചില തസ്തികകളിലേക്കുള്ള നിയമനം ആരംഭിച്ചുകഴിഞ്ഞു
സിബിയു റൂട്ട് വഴി അടുത്ത വര്‍ഷം വിന്‍ഫാസ്റ്റ് പ്രവര്‍ത്തനം ആരംഭിക്കുമെന്നാണ് പ്രതീക്ഷ. പിന്നീട് സികെഡി കിറ്റുകള്‍ വഴി പ്രാദേശികമായും പ്രവര്‍ത്തനങ്ങള്‍ കൂട്ടിച്ചേര്‍ക്കും
ഫോര്‍ഡുമായി കൈകോര്‍ത്താണ് വിന്‍ഫാസ്റ്റ് ഇന്ത്യന്‍ വിപണിയില്‍ ഇറങ്ങാന്‍ പദ്ധതിയിടുന്നത്.
ഗുജറാത്തിലും തമിഴ്‌നാട്ടിലും യൂണിറ്റ് സ്ഥാപിക്കാനാണ് സാധ്യത. ഇവിടങ്ങളില്‍ ഒന്നിലധികം ഓപ്ഷനുകളും പരിശോധിച്ചു
ഇതോട് കൂടി ഇന്ത്യയില്‍ പ്രവര്‍ത്തനം ആരംഭിക്കുന്ന ആദ്യത്തെ വിയറ്റ്‌നാമീസ് വാഹന നിര്‍മാതാക്കളായി വിന്‍ഫാസ്റ്റ് മാറും
വിന്‍ഫാസ്റ്റ് കഴിഞ്ഞ വര്‍ഷം വിയറ്റ്‌നാമില്‍ 7,400 കാറുകള്‍ മാത്രമാണ് വിറ്റത്. രാജ്യത്തിന് പുറത്ത് വിപണി ആരംഭിക്കുന്നതോടെ 40,000 മുതല്‍ 50,000 വരെ വില്‍പ്പന നടക്കുമെന്നാണ് പ്രതീക്ഷ