വെബ് ഡെസ്ക്
പണം കൃത്യമായി ചിലവഴിക്കാനും ഭാവിയിലേക്ക് കരുതി വെക്കാനും നമുക്ക് പലപ്പോഴും കഴിയാറില്ല. കയ്യിൽ പണം വന്ന് കഴിഞ്ഞാൽ അത് പെട്ടെന്ന് തന്നെ ചെലവായി പോവുന്നതായും നമ്മൾ പരാതിപ്പെടാറുണ്ട്.
ഓരോ മാസവും കൃത്യമായ പ്ലാൻ തയ്യാറാക്കി വേണം പണം ചെലവഴിക്കാൻ. പ്രധാന ആവശ്യങ്ങളും ദൈനം ദിന ചിലവുകളും ഇതിൽ ഉൾപ്പെടണം.
എന്നാൽ അമിതമായ ചെലവഴിക്കുന്നത് തടയുകയും വേണം. അനാവശ്യമായ ചെലവുകളിൽ നിന്ന് വിട്ടു നിൽക്കുകയും ചെയ്യണം. കൃത്യമായ പണം പ്രതിമാസം നീക്കിവയ്ക്കുകയും വേണം.
കൃത്യമായ സാമ്പത്തിക കാര്യങ്ങൾ കൈകാര്യം ചെയ്യാൻ ഇക്കാര്യങ്ങൾ ശ്രദ്ധിക്കൂ
ഓരോ മാസത്തിനും ബഡ്‌ജറ്റ് ഉണ്ടാക്കുക : സാമ്പത്തിക അച്ചടക്കം കൊണ്ടുവരാൻ ഏറ്റവും മികച്ച മാർഗങ്ങളിൽ ഒന്നാണിത്. ഓരോ മാസത്തേക്ക് ചിലവുകളും വരവുകളും എല്ലാം ഉൾക്കൊള്ളിച്ച് കൊണ്ട് കൃത്യമായ ബഡ്‌ജറ്റ് ഉണ്ടാക്കുക
ചെലവുകൾ കൃത്യമായി ശ്രദ്ധിക്കുക : ഓരോ മാസത്തെ ചെലവുകളും കൃത്യമായി രേഖപ്പെടുത്തുക. അധിക ചെലവുകൾ മനസിലാക്കുക. എങ്ങനെ പണം പോകുന്നു എന്ന് കൃത്യമായി മനസിലാക്കുക. ഇതിനായി ആപ്പോ ഡയറിയോ പ്രയോജനപ്പെടുത്തുക
ഓട്ടോമാറ്റിക് സേവിങ്സ് സജ്ജമാക്കുക : സുരക്ഷിതമായ ഒരു ഭാവിക്ക് കൃത്യമായ സേവിങ്സ് ആവശ്യമാണ്. പണം കയ്യിൽ വരുമ്പോഴെല്ലാം ഒരു നിശ്ചിത തുക സേവിങ്സ് ആയി മാറ്റി വെക്കണം.
ബില്ലുകൾ കൃത്യമായി അടക്കുക : ഓരോ മാസവും ഉള്ള ബില്ലുകൾ അതാത് മാസത്തെ ചെലവുകളിൽ ഉൾപ്പെടുത്തുകയും കൃത്യമായി അടക്കുകയും വേണം. ഫൈൻ ഉണ്ടാകുന്നത് ഇത് തടയും. ഒരുപാട് മാസങ്ങൾ കൂട്ടി വെച്ച് പിന്നീട് ഒരു ഭീമൻ തുക അടക്കുന്നതും ഒഴിവാക്കാം.
അനാവശ്യ ചെലവുകൾ ഒഴിവാക്കുക : ഒട്ടും ആവശ്യമില്ലാത്ത കാര്യങ്ങൾക്ക് വേണ്ടി പണം ചെലവഴിക്കുന്നത് നിർത്തുക. ചെലവുകൾ കുറച്ചാൽ മാത്രമേ പണം സേവ് ചെയ്യാൻ സാധിക്കുകയുള്ളൂ.