ഈ ക്രിസ്മസ് ഒറ്റയ്ക്കാണോ: ആഘോഷിക്കാൻ ചില വഴികൾ ഇതാ

വെബ് ഡെസ്ക്

കുടുംബത്തിനും സുഹൃത്തുക്കൾക്കും ഒപ്പം ക്രിസ്മസ് ആഘോഷിക്കാനുള്ള ഒരുക്കത്തിലാണ് നമ്മളെല്ലാവരും തന്നെ. എന്നാൽ പല കാരണങ്ങൾ കൊണ്ട് ചിലരുടെ ഈ വർഷത്തെ ക്രിസ്മസ് ആഘോഷം തനിച്ചായിരിക്കും.

ഈ സമയത്ത് പ്രിയപ്പെട്ടവരിൽ നിന്ന് അകന്ന് നിൽക്കുന്നത് വേദനയും ഏകാന്തതയും ഉണ്ടാക്കിയേക്കാം. എന്നാൽ വിഷമിക്കേണ്ട. ഒറ്റയ്ക്കാണെങ്കിലും ക്രിസ്മസ് അടിപൊളി ആക്കാനുള്ള ചില വഴികളിതാ

പ്രിയപ്പെട്ടവരുമായി വിർച്വലി ബന്ധപ്പെടുക : ആഘോഷങ്ങൾ മികച്ചതാക്കാൻ പ്രിയപ്പെട്ടവരുമായി വിർച്വലി ബന്ധപ്പെടുക. ക്രിസ്മസ് കൂടുതൽ രസകരമാക്കാൻ വിർച്വൽ ഗെയിമുകൾ കളിക്കാം.

സന്നദ്ധ സേവന പ്രവർത്തനങ്ങൾക്കായി പോകാം : നിങ്ങൾ ഒറ്റക്കാണെങ്കിൽ ഏതെങ്കിലും ചാരിറ്റി അല്ലെങ്കിൽ എൻജിഒ കൊപ്പം സന്നദ്ധസേവനം നടത്തി ക്രിസ്മസ് ആഘോഷിക്കാം. ഏതെങ്കിലും തരത്തിൽ സഹായം ആവശ്യമുള്ളവരുടെ മുഖത്ത് നിങ്ങൾ കാരണം ഒരു പുഞ്ചിരി വിടർന്നാൽ അതിലും മനോഹരമായി എന്താണുള്ളത് ?

സ്വയം സന്തോഷിപ്പിക്കുക : ക്രിസ്മസ് ആയിട്ട് നിങ്ങൾക്ക് സമ്മാനം തരാൻ പോലും ആരുമില്ലെന്ന് വിഷമിക്കുകയാണോ ? നിങ്ങൾ വളരെക്കാലമായി ആഗ്രഹിക്കുന്ന ഒരു സാധനം സ്വയം സമ്മാനിക്കുക.

നിങ്ങൾക്കേറ്റവും പ്രിയപ്പെട്ട ഒരു വിഭവം വാങ്ങി കഴിക്കുക : നിങ്ങൾക്ക് ഏറ്റവും ആശ്വാസം പകരുന്ന ഏറ്റവും സന്തോഷം പകരുന്ന ഒരു ഭക്ഷണം ഉണ്ടാക്കി കഴിക്കുക, അല്ലെങ്കിൽ ഓർഡർ ചെയ്ത് കഴിക്കുക.

സാമൂഹ്യ മാധ്യമങ്ങളിൽ നിന്ന് വിട്ട് നിൽക്കാം : സാമൂഹ്യ മാധ്യമങ്ങളിൽ നിന്ന് വിട്ട് നിൽക്കുന്നത് ഏകാന്തതയുടെ വേദന ലഘൂകരിക്കാൻ സഹായിക്കും. പകരം ഒരു പുസ്തകം വായിക്കുക. ഇഷ്ടപെട്ട സിനിമകളോ ഷോകളോ കാണാം.

ക്രിസ്മസ് സിനിമളുടെ ഒരു മാരത്തൺതന്നെ ആസ്വദിക്കാം : നിങ്ങളുടെ കിടക്കയിലോ സോഫയിലോ ഏറ്റവും സുഖമായി കിടന്ന് ക്ലാസ്സിക്കുകൾ മുതൽ ഏറ്റവും പുതിയ റിലീസുകൾ വരെയുള്ള ക്രിസ്മസ് സിനിമകൾ ആസ്വദിക്കാം.

നിങ്ങളുടെ വീട് അലങ്കരിക്കാം : ക്രിസ്മസിന് നിങ്ങൾ തനിച്ചാണെങ്കിലും മനോഹരമായി അലങ്കരിച്ച ഒരു സ്ഥലത്ത് നിൽക്കുന്നത് നിങ്ങളുടെ ദിവസത്തെ കൂടുതൽ ഭംഗിയുള്ളതാക്കും. നിങ്ങൾക്ക് ഇഷ്ടപ്പെട്ട അലങ്കാരങ്ങൾ തിരഞ്ഞെടുത്തത് വീട് അലങ്കരിക്കാം.