വെബ് ഡെസ്ക്
ശരീരഭാരം കുറയ്ക്കാന്‍ താല്‍പ്പര്യപ്പെടുന്നവരാണോ നിങ്ങള്‍. എങ്കില്‍, പ്രഭാതഭക്ഷണത്തിലൂടെ മാത്രം ഇത് സാധ്യമാക്കാന്‍ കഴിയും
ആരോഗ്യകരമായ പ്രഭാതഭക്ഷണത്തിന് ഒരു ദിവസത്തെ ആകെ സ്വാധീനിക്കാന്‍ സാധിക്കുമെന്നാണ് വിലയിരുത്തല്‍. ശരീരഭാരം കുറയ്ക്കാന്‍ താല്‍പ്പര്യപ്പെടുന്നവർക്ക് പ്രഭാത ഭക്ഷണത്തില്‍ ഉള്‍പ്പെടുത്താന്‍ സാധിക്കുന്നവ പരിചയപ്പെടാം
ഓട്ട്സ് - കലോറി കുറവും എന്നാല്‍ ധാരാളെ ഫൈബറും പ്രോട്ടീനും അടങ്ങിയവയാണ് ഓട്ട്സ്. ഇത് വിശപ്പിനെ ശമിപ്പിക്കാനും ഭാരം നിയന്ത്രിക്കാനും സഹായിക്കും
മുട്ട - ശരീരത്തിന് ആവശ്യമായ പോഷകങ്ങളുടേയും പ്രോട്ടീനുകളുടേയും കലവറയാണ് മുട്ട. വിശപ്പിനെ അതിവേഗം ശമിപ്പിക്കാന്‍ മുട്ടയ്ക്ക് കഴിയും
ഗ്രീക്ക് യോഗർട്ടും ബെറിയും - കലോറി കുറവുള്ള ഈ പ്രഭാതഭക്ഷണം ശരീരഭാരം കുറയ്ക്കാന്‍ സഹായിക്കും. ധാരാളം പ്രോട്ടീനടങ്ങിയതാണ് ഗ്രീക്ക് യോഗർട്ട്. ഫൈബറും ആന്റിഓക്സിഡന്റ്സും അടങ്ങിയവയാണ് ബെറി
സ്മൂത്തി - കലോറി കുറവുള്ള പഴങ്ങള്‍ ഉപയോഗിച്ചുള്ള സ്മൂത്തികള്‍ ശരീരഭാരം കുറയ്ക്കാന്‍ സഹായിക്കുന്ന ഭക്ഷണക്രമത്തില്‍ ഉള്‍പ്പെടുത്താവുന്നതാണ്
ചിയ സീഡ് പുഡ്ഡിങ് - ഫൈബറും ഒമേഗ 3 ഫാറ്റി ആസിഡും അടങ്ങിയിട്ടുള്ളതാണ് ചിയ സീഡ്. ഇത് ശരീരത്തിന്റെ ആരോഗ്യത്തിന് നല്ലതാണ്