വെബ് ഡെസ്ക്
ഉപരിപഠനത്തിനായി വിദേശരാജ്യങ്ങളിലെ സർവകലാശാലകള്‍ വിദ്യാർഥികള്‍ തിരഞ്ഞെടുക്കുന്നത് ഏറെക്കാലമായി തുടരുന്ന പ്രവണതയാണ്. ഏജന്‍സികള്‍ വഴിയും നേരിട്ടും സർവകലാശാലകളില്‍ അഡ്മിഷന്‍ നേടുന്നവരുണ്ട്
സ്റ്റുഡന്റ് വിസയിലായിരിക്കും ഭൂരിഭാഗം വിദ്യാർഥികളും വിദേശരാജ്യങ്ങളില്‍ എത്തുക. വിസിറ്റിങ് വിസയിലെത്തി സർവകലാശാലകളില്‍ അഡ്മിഷന്‍ എടുക്കുന്ന വിദ്യാർഥികളുമുണ്ട്
വിദേശരാജ്യങ്ങളിലേക്ക് പഠനാവശ്യങ്ങള്‍ക്ക് യാത്ര ചെയ്യുകയാണെങ്കില്‍ വിമാന ടിക്കറ്റ് എടുക്കുമ്പോള്‍ ചില കാര്യങ്ങള്‍ ശ്രദ്ധിക്കേണ്ടതുണ്ട്
വിദ്യാർഥികള്‍ക്കായി വിമാനക്കമ്പനികള്‍ ഓഫറുകള്‍ വാഗ്ദാനം ചെയ്യാറുണ്ട്. കൂടൂതല്‍ ലഗേജ് കൊണ്ടുപോകുന്നതിന് ഇത്തരം ഓഫറുകള്‍ സഹായിക്കും. ഇതിനായി നിങ്ങളുടെ ഐഡിയും എന്‍റോള്‍മെന്റ് ലെറ്ററും കൈയില്‍ കരുതുക
ടിക്കറ്റെടുക്കുമ്പോള്‍ ബാഗേജ് അലവന്‍സ് കൂടുതല്‍ നല്‍കുന്ന വിമാനക്കമ്പനി തിരഞ്ഞെടുക്കാന്‍ ശ്രദ്ധിക്കുക
നിങ്ങള്‍ യാത്ര ചെയ്യാന്‍ ഉദ്ദേശിക്കുന്ന ദിവസം മാറ്റാന്‍ കഴിയുന്ന വിമാനക്കമ്പനികള്‍ തിരഞ്ഞെടുക്കുക. സ്റ്റുഡന്റ് വിസ ലഭിക്കാന്‍ കാലതാമസം ഉണ്ടായാല്‍ ഇത് സഹായകരമാകും
ഒന്നിലധികം വിമാനങ്ങള്‍ മാറിക്കയറുന്നത് ഒഴിവാക്കുന്നതിനായി ഡയറക്ട് ഫ്ലൈറ്റുകള്‍ തിരഞ്ഞെടുക്കുക