സ്വയം പഠിച്ചും മത്സര പരീക്ഷകളില്‍ വിജയമുറപ്പാക്കാം; ചില ടിപ്സുകളിതാ

വെബ് ഡെസ്ക്

മത്സര പരീക്ഷയ്ക്ക് തയ്യാറെടുക്കുന്നവരാണോ നിങ്ങൾ? സ്വയം പഠിക്കാനാണോ തീരുമാനം? നിശ്ചയദാര്‍ഢ്യമുണ്ടെങ്കില്‍ തീര്‍ച്ചയായും ഏതു പരീക്ഷയേയും നമുക്ക് കീഴടക്കാന്‍ സാധിക്കും.

സ്വയം പഠിച്ചാലും മത്സര പരീക്ഷയിൽ വിജയിക്കാൻ സാധിക്കുമെന്ന് പലരും തെളിയിച്ചിട്ടുണ്ട്. അതിന് ചില ടിപ്സുകൾ പിന്തുടർന്നാൽ മാത്രം മതി.

പരീക്ഷയെ മനസിലാക്കാം

പരീക്ഷയ്ക്ക് തയ്യാറാകുന്നതിനായി ആദ്യ പടി പരീക്ഷയെ കുറിച്ച് നന്നായി മനസിലാക്കുകയെന്നാണ്. സിലബസ്, യോഗ്യതയുടെ മാനദണ്ഡം എന്നിവ പരിശോധിച്ച് മനസിലാക്കണം.

പഠന പദ്ധതി തയ്യാറാക്കുക

സിലബസിലെ എല്ലാ വിഷയങ്ങളും പഠിക്കാൻ സാധിക്കുന്ന ഒരു സമ​ഗ്ര പഠന പദ്ധതി തയ്യാറാക്കുക. ഓരോ വിഷയത്തിനും പ്രത്യേക സമയം അനുവദിച്ചായിരിക്കണം തയ്യാറാക്കേണ്ടത്.

സ്റ്റഡി മെറ്റീരിയൽ ശേഖരിക്കുക

പഠനത്തിനാവശ്യമായ പുസ്തകങ്ങൾ, മുൻ വർഷങ്ങളിലെ ചോദ്യപേപ്പറുകൾ, ഓൺലൈൻ ഉറവിടങ്ങൾ എന്നിവ കണ്ടെത്തുക. പഠനത്തിനായി എല്ലാ സജ്ജമാക്കണം.

സമകാലിക കാര്യങ്ങൾ മനസിലാക്കുക

മത്സര പരീക്ഷകളിൽ മിക്കവയിലും പ്രധാനപ്പെട്ടതാണ് സമകാലിക വിഷയങ്ങൾ. അത് മനസിലാക്കാനായി പത്രങ്ങളും മാ​ഗസിനുകളും വായിക്കുക. കൂടാതെ ദേശീയ അന്തർദേശീയ വാർത്താ സൈറ്റുകളും വായിക്കാൻ ശ്രമിക്കുക.

സ്വയം വിലയിരുത്തുക

പഠിക്കുന്നതിനൊപ്പം മുൻ വർഷങ്ങളിലെ ചോദ്യപേപ്പറുകള്‍ ക്ലിയർ ചെയ്തും മോക്ക് ടെസ്റ്റുകള്‍ നടത്തിയും നോക്കുക. സ്വയം എന്തൊക്കെ പഠിച്ചെന്നു വിലയിരുത്താനും നിങ്ങളുടെ പഠന നിലവാരം മനസിലാക്കാനും ഈ പരിശീലനം സഹായിക്കും.

വിജയികളുടെ മാർ​ഗ നിർദേശം സ്വീകരിക്കാം

മുൻ വർഷങ്ങളിൽ പരീക്ഷയെഴുതി വിജയിച്ചവരോട് പരീക്ഷയെ കുറിച്ച് സംസാരിക്കാം. ഇത് പരീക്ഷയെ കുറിച്ച് മനസിലാക്കാനും പഠനം മെച്ചപ്പെടുത്താനും സഹായിക്കും.