'തണ്ടാട്ടി' മുതൽ 'തലൈനഗരം 2' വരെ: വെള്ളിയാഴ്ച റിലീസിനൊരുങ്ങി ആറ് ചിത്രങ്ങള്‍

എന്റർടെയ്ൻമെന്റ് ഡെസ്ക്

വന്‍ റിലീസിന് തയ്യാറെടുക്കുകയാണ് തമിഴ് സിനിമാലോകം. ഈ ആഴ്ച ആറ് തമിഴ് ചിത്രങ്ങളാണ് റിലീസിനൊരുങ്ങുന്നത്. ഇവയൊന്നും സൂപ്പര്‍താര ചിത്രങ്ങള്‍ അല്ല എന്നതാണ് പ്രത്യേകത

തണ്ടാട്ടി

ഗ്രാമീണ പശ്ചാത്തലത്തില്‍ ഒരുക്കിയിരുക്കുന്ന ചിത്രത്തില്‍ പശുപതി, രോഹിണി, വിവേക് പ്രസന്ന, അമ്മു അഭിരാമി എന്നിവരാണ് പ്രധാന കഥാപാത്രത്തില്‍ എത്തുന്നത്. രാം സംഗയ്യയാണ് ചിത്രം സംവിധാനം ചെയ്യുന്നത്

അസ്വിൻസ്

ആക്ഷൻ ഡ്രാമയായ 'റോക്കി'യ്ക്ക് ശേഷം, വസന്ത് രവി തൻ്റെ അടുത്ത ചിത്രവുമായി പ്രേക്ഷകരിലേയ്ക്ക് എത്തുകയാണ്. ഒരു ഹൊറർ ത്രില്ലർ ഒരുക്കുന്ന സിനിമയുടെ ഭൂരിഭാഗവും ചിത്രീകരിച്ചിരിക്കുന്നത് വിദേശ ലൊക്കേഷനുകളിലാണ്

തരുൺ തേജ സംവിധാനം ചെയ്യുന്ന 'അശ്വിൻസിൽ' വസന്ത് രവി, വിമലാ രാമൻ, സിമ്രാൻ പരീഖ്, മുരളീധരൻ, സരസ്വതി മേനോൻ, തുടങ്ങിയവരാണ് അഭിനയിക്കുന്നത്. വിജയ് സിദ്ധാർത്ഥാണ് ഈ ചിത്രത്തിന് സംഗീതം നൽകിയിരിക്കുന്നത്

റെജീന

തമിഴ് താരം സുനൈന കേന്ദ്ര കഥാപാത്രമായെത്തുന്ന ചിത്രമാണ് 'റെജീന'. ഡൊമിൻ ഡിസിൽവ സംവിധാനം ചെയ്യുന്ന ചിത്രം ഒരു സസ്പെൻസ് ത്രില്ലറാണെന്നാണ് സൂചന

'പായും ഒലി നീ യാനക്ക്'

തമിഴ് താരം വിക്രം പ്രഭുവിൻ്റെ സംവിധായകൻ കാർത്തിക് അദ്വൈതിനൊപ്പമുള്ള ആക്ഷൻ ഡ്രാമയാണ് 'പായും ഒലി നീ യാനക്ക്'. വാണി ഭോജൻ ആണ് ചിത്രത്തിലെ നായിക

'തലൈനഗരം 2'

സംവിധായകനും നടനുമായ സുന്ദർ സി നായക വേഷത്തിൽ എത്തുന്ന ചിത്രമാണ് 'തലൈനഗരം 2'. സംവിധായകൻ വി ഇസഡ് ധോരൈയാണ് ചിത്രത്തിൻ്റെ സംവിധായകൻ

2006ൽ റിലീസ് ചെയ്ത ആക്ഷൻ ക്രൈം ത്രില്ലറായ 'തലൈനഗരത്തിൻ്റെ രണ്ടാം ഭാഗമാണ് ചിത്രം. പാലക് ലാൽവാനി, തമ്പി രാമയ്യ, 'ബാഹുബലി' പ്രഭാകർ, ആയിരം, ജെയ്‌സ് ജോസ്, വിശാൽ രാജൻ, സെരൻ രാജ് എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്