സൗന്ദര്യം ഒരു ശാപമോ? ഗ്ലാമർ കൂടിപ്പോയ കാരണം റോളുകൾ നഷ്ടപ്പെട്ട താരങ്ങൾ

വെബ് ഡെസ്ക്

സൗന്ദര്യം ഒരു ശാപമാണെങ്കിൽ എന്ത് ചെയ്യും? ഗ്ലാമർ പോരാ എന്ന കാരണത്താൽ സിനിമയിൽ അഭിനയിക്കാൻ അവസരം നിഷേധിക്കപ്പെട്ട ഒരുപാട് സംഭവങ്ങൾ ഉണ്ടായിട്ടുണ്ട്. എന്നാൽ ഗ്ലാമർ കൂടിപ്പോയ കാരണം അവസരം നഷ്ടമായ ചില താരങ്ങൾ ആരൊക്കെയെന്ന് നോക്കാം.

കൃതി സാനോൺ

ഇന്ന് ബോളിവുഡിൽ ഏറ്റവും കൂടുതൽ ഡിമാന്റുള്ള നടിമാരിൽ ഒരാളാണ് കൃതി. എന്നാൽ ആദ്യ നാളുകളിൽ ഗ്ലാമർ കൂടുതലാണ് എന്ന കാരണത്താൽ അവസരങ്ങൾ നിഷേധിക്കപ്പെട്ടുവെന്ന് താരം ഒരു അഭിമുഖത്തിൽ പറഞ്ഞിരുന്നു. സ്‌ക്രീനിൽ നാച്ചുറൽ ലുക്ക് തോന്നണമെങ്കിൽ എന്തെങ്കിലും അപൂർണതയുണ്ടാകണമെന്ന് താരത്തോട് ചില സിനിമാപ്രവർത്തകർ പറഞ്ഞതായും അഭിമുഖത്തിൽ വ്യക്തമാക്കിയിരുന്നു

ദിയ മിർസ

ഭംഗി കൂടിപ്പോയ കാരണത്താൽ അവസരം നഷ്ടമാകുന്നത് വളരെ വിചിത്രമാണെന്നാണ് ദിയയുടെ അഭിപ്രായം. തന്റെ ഭംഗി കാരണം നിരവധി വേഷങ്ങൾ നഷ്ടപ്പെട്ടതായി ഒരു അഭിമുഖത്തിലാണ് താരം വെളിപ്പെടുത്തിയത്. ഇപ്പോൾ സൗന്ദര്യം ഒരു പോരായ്മയായാണ് താൻ കരുതുന്നതെന്നും താരം കൂട്ടിച്ചേർത്തു

ഫ്രെഡി ദാരൂവാല

അസ്വാഭാവിക ഭംഗിയുടെ കാലമാണിതെന്നും ഭംഗിയുള്ള അഭിനേതാക്കൾക്ക് ഇപ്പോൾ അവസരമില്ലെന്നും ഒരു നിർമാതാവ് തന്നോട് പറഞ്ഞതായാണ് ഫ്രെഡി ദാരൂവാല വ്യക്തമാക്കുന്നത്

ഡീനോ മോറിയ

തന്റെ ഗ്ലാമറസ് ലുക്ക് കൊണ്ട് ബോളിവുഡിൽ ശ്രദ്ധ നേടിയ താരമാണ് ഡീനോ മോറിയ. ചലച്ചിത്ര രംഗത്തുള്ളവർ രൂപത്തിനപ്പുറം തന്റെ കഴിവിനെ മാനിച്ചിട്ടില്ലെന്നാണ് താരത്തിന്റെ പക്ഷം. ഗ്ലാമർ കൂടുതലാണെന്ന കാരണത്താൽ പല അവസരങ്ങളും നിഷേധിക്കപ്പെട്ടുവെന്നും താരം വ്യക്തമാക്കുന്നു

ഗോഹർ ഖാൻ

ഓസ്കർ ചിത്രം ‘സ്ലംഡോഗ് മില്യണയർ’ലേക്കുള്ള ഓഡിഷനിൽ പങ്കെടുത്ത ഗോഹർ അഞ്ചാം റൗണ്ട് വരെയെത്തിയെങ്കിലും സൗന്ദര്യം കൂടിപ്പോയി എന്ന കാരണത്താൽ അവസരം നിഷേധിക്കപ്പെട്ടു

കരൺ ഠാക്കർ

13 വർഷത്തെ അഭിനയ ജീവിതത്തിൽ ലുക്ക് കൂടിപ്പേയി എന്ന കാരണത്താൽ നിരവധി തവണ അവസരം നഷ്ടപ്പെട്ടതായി കരൺ പറയുന്നു. എന്തെങ്കിലും കാര്യം നന്നാക്കണമെന്ന് തന്നോട് ആരും ആവശ്യപ്പെട്ടിട്ടില്ല. നിങ്ങൾ വേഷത്തിന് കൂടുതൽ നന്നായിപ്പോയി എന്ന പറച്ചിലാണ് തന്നെ ഏറെ അസ്വസ്ഥനാക്കുന്നതെന്നും താരം പറയുന്നു

ജെനിഫർ ലോറൻസ്

വളരെ സുന്ദരിയായിപ്പോയി എന്ന കാരണത്താൽ വിന്റേഴ്‌സ് ബോൺ എന്ന ചിത്രത്തിലെ വേഷത്തിൽ നിന്ന് ജെനിഫർ ലോറൻസിനെ മാറ്റിയിരുന്നു. തുടർന്ന് മനപ്പൂർവം അസുഖബാധിതയായി തോന്നിക്കുന്ന വിധത്തിൽ ഓഡിഷനെത്തിയ ശേഷമാണ് ജെനിഫർ തിരഞ്ഞെടുക്കപ്പെട്ടത്