വെബ് ഡെസ്ക്
54-ാമത് കേരള സംസ്ഥാന ചലച്ചിത്ര പുരസ്കാരങ്ങള്‍ പ്രഖ്യാപിച്ചപ്പോള്‍ മുതിര്‍ന്ന നടി ഉര്‍വശി ഒരിക്കല്‍ കൂടി മികച്ച നടിയ്ക്കുള്ള പുരസ്കാരം സ്വന്തമാക്കിയിരിക്കുകയാണ്.
ഉള്ളൊഴുക്ക് എന്ന സിനിമയിലെ പ്രകടനത്തിനാണ് ഉര്‍വശിക്ക് കരിയറിലെ തന്റെ ആറാമത്തെ പുരസ്കാരം തേടിയെത്തിയിരിക്കുന്നത്.
സംസ്ഥാന പുരസ്കാരങ്ങളുടെ എണ്ണത്തില്‍ മമ്മുട്ടി - മോഹന്‍ലാല്‍ തുടങ്ങിയവര്‍ക്കൊപ്പമാണ് ഇപ്പോള്‍ ഉര്‍വശിയുടെ സ്ഥാനം.
ഉള്ളൊഴുക്കിന് മുന്‍പ് ഉര്‍വശിക്ക് പുരസ്കാരം ലഭിച്ച മറ്റ് സിനിമകള്‍ എതെല്ലാം എന്ന് നോക്കാം.
1989- മഴവില്‍ കാവടി, വര്‍ത്തമാനകാലം
1990 - തലയണമന്ത്രം
1991 - ഭരതം, മുഖ ചിത്രം, കാക്കത്തൊള്ളായിരം, കടിഞ്ഞുല്‍ കല്യാണം,
1995- കഴകം
2006 - മധുചന്ദ്രലേഖ
അച്ചുവിന്റെ അമ്മ എന്ന സിനിമയിലെ പ്രകടനത്തിന് 2006 ല്‍ മികച്ച സഹനടിക്കുള്ള ദേശീയ പുരസ്കാരവും ഉര്‍വശിയെ തേടിയെത്തി.