എന്റർടെയ്ൻമെന്റ് ഡെസ്ക്
തെന്നിന്ത്യന്‍ താരങ്ങളായ സിദ്ധാര്‍ഥും അദിതി റാവു ഹൈദരിയും വിവാഹിതരായി. ഹിന്ദു ആചാര പ്രകാരം ലളിതമായ ചടങ്ങുകളോടെയായിരുന്നു വിവാഹം
തെലങ്കാനയിലെ വനപര്‍ത്ഥിയിലെ ശ്രീരംഗപുരത്തെ 400 വര്‍ഷം പഴക്കമുള്ള ശ്രീരംഗനായക സ്വാമി ക്ഷേത്രത്തിൽ വെച്ചാണ് ഇരുവരും വിവാഹിതരായത്
വിവാഹച്ചടങ്ങുകളുടെ ചിത്രങ്ങള്‍ സാമൂഹ്യ മാധ്യമങ്ങളിലൂടെ അദിതി ആരാധകരുമായി പങ്കിട്ടു
'നീയാണ് എന്റെ സൂര്യന്‍, എന്റെ ചന്ദ്രന്‍, എന്റെ എല്ലാ നക്ഷത്രങ്ങളും...' എന്ന കുറിപ്പിനൊപ്പമാണ് അദിതി ചിത്രങ്ങൾ പങ്കുവെച്ചത്.
2021 ല്‍ 'മഹാസമുദ്രം' എന്ന ചിത്രത്തില്‍ ഒരുമിച്ച് അഭിനയിക്കുമ്പോഴായിരുന്നു ഇരുവരും പ്രണയത്തിലായത്. കഴിഞ്ഞ മാര്‍ച്ചില്‍ എൻഗേജ്മെന്റ് ചിത്രങ്ങളും അദിതിയും സിദ്ധാര്‍ഥും പങ്കുവെച്ചിരുന്നു
ടിഷ്യൂ ഓർഗൻസ സഭ്യാസാചി ലെഹംഗ-സാരിയാണ് അദിതി ധരിച്ചിരുന്നത്. ഗോള്‍ഡും റൂബിയും ചേര്‍ന്ന ട്രഡീഷണല്‍ ആഭരണങ്ങളാണ് ഇതിനൊപ്പം അണിഞ്ഞത്
ഓഫ് വൈറ്റ് നിറത്തിലുള്ള കുര്‍ത്തയും കസവ് മുണ്ടുമായിരുന്നു സിദ്ധാര്‍ഥിന്റെ ഔട്ട്ഫിറ്റ്. 'ഇന്ത്യന്‍ ടു' വിലാണ് സിദ്ധാര്‍ഥ് ഒടുവില്‍ അഭിനയിച്ചത്.
'താജ് ഡിവൈഡഡ് ബൈ ബ്ലഡ്' എന്ന രണ്ട് ഭാഗങ്ങളുള്ള വെബ് സീരിസിലാണ് അദിതി അവസാനമായി അഭിനയിച്ചത്.