എന്റർടെയ്ൻമെന്റ് ഡെസ്ക്
ഏറ്റവും ജനപ്രിയമായ സീരീസുകളിൽ ഒന്നാണ് ഗെയിം ഓഫ് ത്രോൺസ്. കോടിക്കണക്കിന് ആരാധകരാണ് ഈ സീരീസിന് ലോകമെമ്പാടുമുള്ളത്. എന്നാൽ ഈ സീരിസിലെ താരങ്ങളെ മണിരത്നത്തിന്റെ കണ്ണുകളിലൂടെ ചിത്രീകരിച്ചാൽ എങ്ങനെയിരിക്കും? ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ഉപയോഗിച്ച് തയാറാക്കിയ ചിത്രങ്ങൾ നോക്കാം
റോബര്‍ട്ട് ബരാത്തിയോണായി മോഹൻലാൽ
ഏഴു രാജ്യങ്ങളുടെ അധിപനാണ് കിങ് റോബര്‍ട്ട് ബരാത്തിയോണ്‍. മാർക്ക് എഡിയാണ് ഗെയിം ഓഫ് ത്രോണ്‍സില്‍ റോബർട്ടായി വേഷമിട്ടിരിക്കുന്നത്
എഡ്ഡാർഡ് സ്റ്റാർക്കായി മമ്മൂട്ടി
ഷോൺ ബീൻ കൈകാര്യം ചെയ്ത എഡ്ഡാർഡ് സ്റ്റാർക്കിന്റെ വേഷത്തിൽ മമ്മൂട്ടിയെത്തിയാൽ ഇങ്ങനെയിരിക്കും. ഗെയിം ഓഫ് ത്രോൺസിൽ വിന്റെര്‍ഫെല്ലിലെ പ്രഭുവും ഹൗസ് ഓഫ് സ്റ്റാര്‍ക്കിന്റെ തലവനുമാണ് എഡ്ഡാർഡ് സ്റ്റാർക്ക്
ഡനേറിസ് ടാർഗേറിയനായി ഐശ്വര്യ റായി
ഗെയിം ഓഫ് ത്രോണ്‍സിലെ നായിക എന്നുവേണമെങ്കില്‍ വിശേഷിപ്പിക്കാവുന്ന കഥാപാത്രം. ഏറ്റവും ശക്തയായ സ്ത്രീ കഥാപാത്രമായ ഡനേറിസ് ടാര്‍ഗേറിയനായി ഐശ്വര്യറായ് വന്നാല്‍? യഥാര്‍ഥ സീരീസില്‍ ഹോളിവുഡ് നടി എമീലിയ ക്ലർക്കാണ് ഈ വേഷം കൈകാര്യം ചെയ്തത്.
സൻസാ സ്റ്റാർക്കായി തൃഷ കൃഷ്ണൻ
എഡ്ഡാർഡ് സ്റ്റാർക്കിന്റെ മൂത്ത മകൾ. സീരീസിന്റെ അവസാനം നോർത്ത് മേഖലയുടെ രാജകുമാരിയായി സൻസാ സ്ഥാനമേൽക്കുന്നു. സോഫി ടേർണറാണ് സൻസായുടെ വേഷത്തിലെത്തിയത്.
റോബ്ബ് സ്റ്റാർക്കായി ഫഹദ് ഫാസിൽ
എഡ്ഡാർഡ് സ്റ്റാർക്കിന്റെ മൂത്ത മകൻ. റിച്ചാർഡ് മാഡനാണ് സീരീസിൽ റോബ് സ്റ്റാർക്കിന്റെ വേഷത്തിലെത്തിയത്
ടിരിയൻ ലാനിസ്റ്ററായി സൗബിൻ ഷാഹിർ
ഗെയിം ഓഫ് ത്രോണ്‍സ് കണ്ട ആര്‍ക്കും മറക്കാനാകാത്ത കഥാപാത്രം. കൗശലവും വാക്ചാതുര്യവും കൊണ്ട് ആരെയും കീഴടക്കുന്ന കുള്ളന്‍ കഥാപാത്രം, ടിരിയന്‍ ലാനിസ്റ്റര്‍. പീറ്റർ ഡിങ്ക്ളേജാണ് ടിരിയൻ ലാനിസ്റ്ററായി എത്തിയത്. മണിരത്‌നം അത് സൗബിന്‍ ഷാഹിറിനെ വച്ചു ചെയ്താല്‍?
സേർസി ലാനിസ്റ്ററായി നയൻതാര
ഡനേറിസ് ടാര്‍ഗേറിയന്റെ കഥാപാത്രം പോലെ തന്നെ മറ്റൊരു അതിശക്തമായ സ്ത്രീ കഥാപാത്രം. സെര്‍സി ലാനിസ്റ്റര്‍. ലെനാ ഹെഡേയാണ് സേർസിയുടെ വേഷം ചെയ്തത്.
ജെയ്‌മി ലാനിസ്റ്ററായി പൃഥ്വിരാജ് സുകുമാരൻ
സേർസി ലാനിസ്റ്ററിന്റെ ഇരട്ട സഹോദരൻ, ടിരിയൻ ലാനിസ്റ്ററിന്റെ മൂത്ത സഹോദരൻ. ഏറ്റവും അഹങ്കാരിയും, ക്രൂരനുമായ ഒരു കഥാപാത്രമാണ് ജെയ്‌മി. നിക്കോളാ കോസ്റ്റർ വാൾഡോവാണ് ജെയ്‌മിയായി എത്തിയത്
ജോൺ സ്നോയായി ടൊവിനോ തോമസ്
ഗെയിം ഓഫ് ത്രോൺസിലെ കേന്ദ്ര കഥാപാത്രം. മരിച്ചു പോയ ലിയാന സ്റ്റാർക്കിന്റെയും റെഗാര്‍ ടാർഗേറിയന്റെയും മകൻ. കെയ്റ്റ് ഹാരിങ്ടനാണ് ജോൺ സ്നോയായി വേഷമിട്ടത്
ജോറാ മോർമോണ്ടായി ദുൽഖർ സൽമാൻ
ഡനേറിയസിനോടുള്ള പ്രണയത്താൽ ശ്രദ്ധിക്കപ്പെട്ട കഥാപാത്രം. യൻ ഗ്ലെയ്‌നാണ് ഗെയിം ഓഫ് ത്രോൺസിൽ ജോറായുടെ വേഷം കൈകാര്യം ചെയ്തത്
ആര്യ സ്റ്റാർക്കായി നസ്രിയ നസീം
എഡ്ഡാർഡ് സ്റ്റാർക്കിന്റെ മക്കളിൽ മൂന്നാമത്തെയാൾ. കുടുംബത്തിന് വേണ്ടി ഒറ്റയാൾ പോരാട്ടം നടത്തി ഗെയിം ഓഫ് ത്രോൺസ് ആരാധകരുടെ നെഞ്ചിൽ കുടിയേറിയ പോരാളി, ആര്യ സ്റ്റാർക്ക്. മെയ്സി വില്യംസാണ് ആര്യയുടെ വേഷം ചെയ്‌തത്