ട്രാഫിക്കിലെ രാജീവ്, ഉയരേയിലെ ഗോവിന്ദ്, ആസിഫ് അലി; 'ഒറ്റയ്ക്ക് വഴിവെട്ടി വന്നവന്‍'

വെബ് ഡെസ്ക്

മലയാളികളുടെ പ്രിയപ്പെട്ട യുവതാരങ്ങളില്‍ പ്രധാനിയാണ് ആസിഫ് അലി.

2009-ല്‍ ശ്യാമപ്രസാദിന്റെ ഋതുവിലൂടെ മലയാള സിനിമയില്‍ അരങ്ങേറ്റം കുറിച്ച ആസിഫ്, ഇതിനോടകം തന്നെ അന്‍പതോളം ചിത്രങ്ങളില്‍ അഭിനയിച്ചു കഴിഞ്ഞു.

മികച്ച ഒരുപിടി ചിത്രങ്ങളാണ് ആസിഫിന്റേതായി വന്നിട്ടുള്ളത്.

ആദ്യചിത്രമായ ഋതുവില്‍ പ്രതിനായക കഥാപാത്രമായിരുന്നെങ്കിലും പ്രകടനം ശ്രദ്ധേയമായി.

2012-ല്‍ പുറത്തിറങ്ങിയ ട്രാഫിക്കിലെ രാജീവ് എന്ന കഥാപാത്രം മലയാളികള്‍ നെഞ്ചിലേറ്റി.

സോള്‍ട്ട് ആന്റ് പെപ്പറിലെ മനു രാഘവ് എന്ന കഥാപാത്രവും ആറ്റിങ്ങലാണോ വീടെന്ന ചോദ്യവും ആസിഫിനെ ജനങ്ങള്‍ക്കിടയില്‍ 'വൈറലാക്കി'

മധുപാലിന്റെ ഒഴിമുറിയിലെ പ്രകടനം നിരൂപക പ്രശംസ നേടി.

2013-ല്‍ പുറത്തിറങ്ങിയ ഹണീബിയാണ് നായകന്‍ എന്ന നിലയില്‍ ആസിഫിന് വമ്പന്‍ ഹിറ്റ് നല്‍കിയ ആദ്യ ചിത്രം.

ഉയരെയിലെ ഗോവിന്ദ് എന്ന കഥാപാത്രം ആസിഫിന്റെ കരിയറിലെ ടേണിങ് പോയിന്റായി.

ഡബിള്‍ ബാരല്‍, കക്ഷി അമ്മിണിപ്പിള്ള, കെട്ടിയോളാണെന്റെ മാലാഖ, വിജയ് സൂപ്പറും പൗര്‍ണമിയും തുടങ്ങി ആസിഫ് പ്രേക്ഷകരെ വിസ്മയിച്ച ചിത്രങ്ങള്‍ നിരവധിയാണ്.