എന്റർടെയ്ൻമെന്റ് ഡെസ്ക്
ഈ വർഷം വിവിധ ഒടിടി പ്ലാറ്റ്‌ഫോമുകളിൽ ഉടനീളം പുറത്തിറങ്ങിയ ഏറ്റവും മികച്ച ഇന്ത്യൻ വെബ് സീരീസുകളുടെ പട്ടിക IMDb പുറത്തുവിട്ടിരിക്കുകയാണ്. മികച്ച ഇന്ത്യൻ വെബ് സീരീസുകൾ ഇതാ
ഫാർസി : ഷാഹിദ് കപൂർ, വിജയ് സേതുപതി, റാഷി ഖന്ന എന്നിവർ പ്രധാന കഥാപാത്രങ്ങളിൽ എത്തുന്ന ഒരു ഹിന്ദി വെബ് സീരീസ് ആണ് ഫാർസി. ബ്ലാക്ക് കോമഡി ക്രൈം ത്രില്ലെർ വിഭാഗത്തിൽ പെടുന്ന സീരീസ് ആമസോൺ പ്രൈം വിഡിയോയിൽ ആണ് റിലീസ് ചെയ്തിരിക്കുന്നത്.
ഗൺസ് ആൻഡ് ഗുലാബ്‌സ് : 7 എപ്പിസോഡുകൾ ഉള്ള മികച്ച കോമഡി സീരീസ് ആണ് ഗൺസ് ആൻഡ് ഗുലാബ്‌സ്. നെറ്റ്ഫ്ലിക്സിലാണ് ഇത് റിലീസ് ചെയ്തിരിക്കുന്നത്.
ദി നൈറ്റ് മാനേജർ : ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാറിൽ പുറത്തിറക്കിയിട്ടുള്ള ദി നൈറ്റ് മാനേജറിൽ ആദിത്യ റോയ് കപൂറും അനിൽ കപൂറും പ്രധാന വേഷങ്ങളിൽ എത്തുന്നു. ക്രൈം ത്രില്ലർ വിഭാഗത്തിലാണ് സീരീസ് ഉൾപ്പെടുന്നത്.
കൊഹ്‌റ : നെറ്റ്ഫ്ലിക്സിൽ പുറത്തിറങ്ങിയ പഞ്ചാബി ത്രില്ലർ സീരീസ് ആണ് കൊഹ്‌റ. ബരുൺ സോബ്തി, സുവീന്ദർ വിക്കി, റേച്ചൽ ഷെല്ലി തുടങ്ങിയവർ പ്രധാന കഥാപാത്രങ്ങളായി എത്തുന്നു.
അസുർ 2 : ജിയോ സിനിമയിൽ റിലീസ് ചെയ്ത ക്രൈം, സൈക്കോളജിക്കൽ ത്രില്ലർ വിഭാഗത്തിൽ പെടുന്ന സീരീസ് ആണ് അസുർ. 2020 ലാണ് സീരിസിന്റെ ആദ്യ ഭാഗം പുറത്തിറക്കുന്നത്.
റാണ നായിഡു : നെറ്ഫ്ലിസ്കിൽ പുറത്തിറങ്ങിയ സീരീസ്. തെലുങ്ക്, ഹിന്ദി ഭാഷകളിൽ ഇറങ്ങിയ ആക്ഷൻ ക്രൈം ഡ്രാമയാണ് റാണ നായിഡു. റാണ ദഗ്ഗുബതി, പ്രിയ ബാനർജി, സുർവീൻ ചൗള എന്നിവർ പ്രധാന വേഷത്തിൽ എത്തുന്നു.
ദഹാദ് : റിലീസിന് പിന്നാലെ തന്നെ ഏറെ ശ്രദ്ധിക്കപ്പെട്ട ഹിന്ദി വെബ് സീരീസ് ആണ് ദഹാദ് . സോനാക്ഷി സിൻഹ പ്രധാന കഥാപാത്രത്തിൽ എത്തിയ ചിത്രം സയനൈഡ് മോഹൻ എന്ന കുപ്രസിദ്ധ സീരിയൽ കില്ലറുടെ കഥ പറയുന്നു. ആമസോൺ പ്രൈം വീഡിയോയിലാണ് സീരീസ് റീലീസ് ചെയ്തത്.