വെബ് ഡെസ്ക്
യഥാർത്ഥ സംഭവങ്ങൾ ആധാരമാക്കി ഈ വർഷം പുറത്തിറങ്ങിയ മികച്ച ക്രൈം ഷോകൾ നോക്കാം
' ദ ഹണ്ട് ഫോർ വീരപ്പൻ' : ചന്ദനകള്ളക്കടത്തിലൂടെ രാജ്യത്തെ കുപ്രസിദ്ധ കുറ്റവാളി പട്ടികയിൽ ഇടംപിടിച്ച വീരപ്പനെക്കുറിച്ചുള്ള സെൽവമണി സെൽവരാജ് സംവിധാനം ചെയ്ത ഡോക്യൂ സീരീസ് ആണ് ' ദ ഹണ്ട് ഫോർ വീരപ്പൻ'.
മഡോഫ് : ദി മോൺസ്റ്റർ ഓഫ് വാൾ സ്ട്രീറ്റ് : ചരിത്രത്തിലെ ഏറ്റവും വലിയ നിക്ഷേപ തട്ടിപ്പുകളിലൊന്നായ വാഷിംഗ്ടൺ പൊൻസി പദ്ധതിയുടെ സൂത്രധാരൻ ബെർണാഡ് എൽ. മഡോഫിന്റെ കഥ.
മുംബൈ മാഫിയ : പോലീസ് വേഴ്സസ് അണ്ടർ വേൾഡ് : മുംബൈ പോലീസും ഇന്ത്യയിലെ കുപ്രസിദ്ധ മാഫിയ രാജാക്കന്മാരും തമ്മിലുള്ള ഏറ്റുമുട്ടലുകളാണ് ഈ സീരിസിൽ ചിത്രീകരിച്ചിരിക്കുന്നത്.
ഹൌ ഐ കോട്ട് മൈ കില്ലർ: യഥാർഥത്തിൽ നടന്ന ചില കൊലപാതക കേസുകളുടെ കഥയാണ് സീരിസിൽ വിവരിക്കുക. മരണത്തിന് മുൻപ് ഇരകൾ തന്നെ ഉപേക്ഷിച്ച് പോയ ചില സൂചനകൾ ഉപയോഗിച്ചാണ് ഈ കേസുകളിൽ എല്ലാം കൊലയാളികളെ പിടികൂടിയത് എന്നതാണ് പ്രത്യേകത.
മർഡൌ മർഡേഴ്‌സ്; എ സതേൺ സ്കാൻഡൽ : സൗത്ത് കാരലീനയിലെ പ്രമുഖ നിയമ കുടുംബങ്ങളിലൊന്നായ മർഡോ കുടുംബവുമായി ബന്ധപ്പെട്ട കൊലപാതകങ്ങളും അഴിമതികളും.
അമേരിക്കൻ മാൻ ഹണ്ട് ; ബോസ്റ്റൺ മാരത്തൺ ബോംബിങ് : 2013 ലെ ബോസ്റ്റൺ മാരത്തൺ ബോംബിങ്ങിന് മുൻപും ശേഷവും സംഭവിച്ചതെല്ലാം ഈ ഡോക്യുമെന്റ് സീരീസ് വെളിച്ചത്ത് കൊണ്ടുവരുന്നു.
ഡെത്ത് ഇൻ ദി ഡോംസ് : ആറ് കോളേജ് വിദ്യാർത്ഥികളുടെ ദുരൂഹത നിറഞ്ഞ മരണത്തെയും തുടർന്നുണ്ടായ സംഭവങ്ങളെയുമാണ് ഈ സീരീസ് പിന്തുടരുന്നത്.
ദി കില്ലിംഗ് കൗണ്ടി : കാലിഫോർണിയയിലെ ബേക്കേഴ്‌സ്ഫീൽഡ് ടൗണിൽ നടന്ന ചില ദുരൂഹ കൊലപാതകങ്ങളുടെ അന്വേഷണവും ബന്ധപ്പെട്ട വിവരങ്ങളും ഉൾക്കൊള്ളുന്ന ക്രൈം സീരീസ് ആണിത്.