ബോയ്‌ക്കോട്ട് ആഹ്വാനങ്ങളെ പൊളിച്ചടുക്കി പഠാന്‍

വെബ് ഡെസ്ക്

ബോളിവുഡ് സൂപ്പര്‍താരങ്ങളായ സല്‍മാന്‍ ഖാന്‍, രണ്‍വീര്‍ സിംഗ്, ജോണ്‍ എബ്രഹാം, റാണി മുഖര്‍ജി, അനില്‍ കപൂര്‍, ശില്‍പാ ഷെട്ടി ഉള്‍പ്പെടെ നിരവധി പേരാണ് ആദ്യദിനം തന്നെ ചിത്രം കണ്ടത്

1.അനില്‍ കപൂര്‍

'പഠാന്‍ ഒരു സിനിമയല്ല, അതൊരു വികാരമാണ്.'

2. അനുപമ ചോപ്ര

ഷാരൂഖിന് ഒരു സമ്പൂര്‍ണ്ണ ആക്ഷന്‍ ഹീറോ ആകാന്‍ 32 വര്‍ഷമെടുത്തു. എന്നാല്‍ ആ കാത്തിരിപ്പിന് അര്‍ത്ഥമുണ്ടായി.

3. ആലിയ ഭട്ട്

സത്യത്തില്‍ ഒരു ചിത്രത്തിന് വേണ്ടിയും ഒരിക്കലും ഇത്രയും ആവേശം തോന്നിയിട്ടില്ല. ഗോ പഠാന്‍...

4. കങ്കണ റണാവത്ത്

ഇത് വളരെ നല്ലതാണ്. പഠാന്‍ നന്നായി ഓടുന്നുണ്ടെന്ന് ഞാന്‍ കേട്ടിരുന്നു. ഇത്തരത്തിലുള്ള ചിത്രങ്ങള്‍ വിജയിക്കണം.

5. പ്രകാശ് രാജ്

മതഭ്രാന്തന്മാര്‍ മിണ്ടാതിരിക്കൂ. കിംഗ് ഖാന്‍ തിരച്ചെത്തി...

6. കരണ്‍ ജോഹര്‍

സിനിമ കണ്ട് ഇത്രയും രസം തോന്നിയത് അവസാനം എപ്പോഴാണെന്ന് എനിക്ക് ഓര്‍മയില്ല!!! പഠാന്‍ ഏറ്റവും വലിയ മെഗാ ബ്ലോക്ക്ബസ്റ്ററാണ്.

7. കമല്‍ഹാസന്‍

പഠാനിനെകുറിച്ച് വളരെ നല്ല റിപ്പോര്‍ട്ടുകള്‍ കേള്‍ക്കുന്നു. സാകേത് പഠാന് അഭിനന്ദനം