'ബോളിവുഡ് കാ ഷെഹൻഷാ': അമിതാഭ് ബച്ചൻ അനശ്വരമാക്കിയ കഥാപാത്രങ്ങൾ

എന്റർടെയ്ൻമെന്റ് ഡെസ്ക്

ഇന്ത്യൻ സിനിമ കണ്ട എക്കാലത്തെയും മികച്ച നടൻ. വേഷപ്പകർച്ചകൾ കൊണ്ടും സമാനതകളില്ലാത്ത അഭിനയ മികവുകൊണ്ടും ഇന്ത്യൻ സിനിമയിൽ അമിതാഭ് ബച്ചൻ എന്നത് ഒരു കാലഘട്ടത്തിന്റെ ഹരമായിരുന്നു

ഇന്ത്യന്‍ സിനിമയുടെ 'ബിഗ് ബി'യ്ക്ക് ഇന്ന് എണ്‍പത്തിയൊന്നാം പിറന്നാള്‍.

പൊക്കത്തിന്റെയും ശബ്ദത്തിന്റെയും പേരിൽ ഓൾ ഇന്ത്യ റേഡിയോയിൽ അവതാകാരനാകാൻ സാധിക്കില്ലെന്ന് പറഞ്ഞ് തിരിച്ചയയ്ക്കപ്പെട്ട ആ ആറടി രണ്ടിഞ്ചുകാരൻ പിന്നീട് ഇന്ത്യൻ സിനിമയുടെ മുഖമായി മാറുകയായിരുന്നു. ‘ബിഗ് ബി’ അനശ്വരമാക്കിയ ചില കഥാപാത്രങ്ങൾ ഇതാ

ജയ് - ഷോലെ (1984)

ബച്ചന്റെ കരിയറിലെ ഏറ്റവും മികച്ചത്. ഇന്ത്യൻ സിനിമയിലെ എക്കാലത്തെയും മികച്ച ചിത്രമാണ് ഷോലെ. കുപ്രസിദ്ധ കൊള്ളക്കാരനായ ഗബ്ബാര്‍ സിങ്ങിനെ പിടികൂടാൻ സുഹൃത്ത് വീരുവിനോടൊപ്പം നിയോഗിക്കപ്പെട്ട ജയ് എന്ന കഥാപാത്രമായാണ് ബച്ചൻ എത്തിയത്

ആന്റണി ഗോൺസാൽവസ് - അമർ അക്ബർ അന്തോണി (1977)

അമിതാഭ് ബച്ചൻ, വിനോദ് ഖന്ന, ഋഷി കപൂർ എന്നിവർ തകർത്തഭിനയിച്ച സിനിമയാണ് അമർ അക്ബർ ആന്റണി. ജനനത്തോടെ വേർപിരിഞ്ഞ മൂന്ന് സഹോദരങ്ങളുടെ കഥ പറഞ്ഞ സിനിമയിൽ ആന്റണി ഗോൺസാൽവസ് ആയാണ് ബച്ചൻ വെള്ളിത്തിരയിൽ നിറഞ്ഞാടിയത്

അലി അൻവർ - സാത് ഹിന്ദുസ്ഥാനി (1969)

ഏഴു മുഖ്യ കഥാപാത്രങ്ങളിൽ ഒരാളായിരുന്നു ബച്ചൻ

വിജയ് ഖന്ന - സഞ്ജീർ (1973)

ബോക്സ് ഓഫീസ് ഹിറ്റ് ചിത്രത്തിൽ ഇൻസ്‌പെക്ടർ വിജയ് ഖന്നയായാണ് ബച്ചൻ എത്തിയത്

ഡോൺ - ഡോൺ (1978)

അമിതാഭ് ബച്ചനാണ് യഥാർത്ഥ ഡോൺ. ഇരട്ട വേഷത്തിലെത്തിയ ബച്ചൻ സിനിമയിൽ തകർത്താടുകയായിരുന്നു

അമിത് മൽഹോത്ര - സിൽസില (1981)

അമിതാഭ് ബച്ചനും രേഖയും ഒന്നിച്ചഭിനയിച്ച ചിത്രം. റൊമാന്റിക് ഹീറോ ആയി ബച്ചൻ അഭിനയിച്ച ഏറ്റവും മികച്ച ചിത്രങ്ങളിൽ ഒന്ന്

വിജയ് വർമ - ദീവാർ (1975)

'ആൻഗ്രി യങ് മാൻ' എന്ന തലക്കെട്ടിൽ അമിതാഭ് ബച്ചൻ ശരിക്കും ജീവിച്ച സിനിമ. വില്ലനെന്ന നിലയിൽ അദ്ദേഹത്തിന്റെ എക്കാലവും ഓർത്തിരിക്കുന്ന പ്രകടനം

ധട്ടത്രയ വഖാരിയ - 102 നോട്ട് ഔട്ട് (2018)

ബച്ചന്റെ മികച്ച കഥാപാത്രങ്ങളിലൊന്ന്

ആറോ - പാ (2009)

ഈ ചിത്രത്തിൽ ബച്ചൻ പ്രൊഗേറിയ എന്ന അപൂർവ രോഗമുള്ള 13 വയസ്സുള്ള കുട്ടിയായാണ് അഭിനയിച്ചത്. ബച്ചന്റെ എക്കാലത്തെയും മികച്ച പ്രകടങ്ങളിലൊന്നായിരുന്നു ആറോ എന്ന കഥാപാത്രം

ബാഷ്‌കൊർ ബാനെർജി - പിക്കു (2015)

മലബന്ധം ബാധിച്ച ബാഷ്‌കോർ ബാനെർജി എന്ന കഥാപാത്രത്തെയാണ് ബിഗ് ബി അവതരിപ്പിച്ചത്. അച്ഛനും മകളും തമ്മിലുള്ള ബന്ധത്തിന്റെ കഥപറഞ്ഞ ചിത്രത്തിൽ ബച്ചന്റെ മകളായി എത്തിയത് ദീപിക പദുക്കോൺ ആയിരുന്നു.