ആദ്യ മണിക്കൂറുകളിൽ ത്രെഡ്സിൽ എത്തിയ പ്രമുഖരെ അറിയാം

വെബ് ഡെസ്ക്

പുറത്തിറങ്ങി ഏതാനും മണിക്കൂറുകൾക്കുള്ളിൽ ഇത്രയേറെ ജനശ്രദ്ധ നേടുന്ന ആദ്യ ആപ്പാണ് ത്രെഡ്സ്. ഏഴ് മണിക്കൂറിൽ ഉപയോക്താക്കൾ ഒരു കോടി കടന്നിരിക്കുകയാണ്.

ത്രെഡ്സിന്റെ സവിശേഷതകള്‍ മനസിലാക്കാനും ആദ്യ പോസ്റ്റ് പങ്കുവയ്ക്കാനും മത്സരിക്കുകയാണ് ഉപയോക്താക്കള്‍. ആപ്പിൽ അക്കൗണ്ട് എടുത്ത താരങ്ങളെ തിരയുന്നവരും കുറവല്ല

മലയാളത്തിലെ മുൻനിര താരങ്ങളിൽ മോഹൻലാലാണ് ആദ്യം അക്കൗണ്ട് എടുത്തത്. 30,000 ഫോളോവേഴ്സ് ആണ് താരത്തിന് ത്രെഡ്സിലുള്ളത്. നിലവില്‍ പോസ്റ്റുകള്‍ ഒന്നും തന്നെയില്ല

നടനും രാഷ്ട്രീയ പ്രവർത്തകനുമായ സുരേഷ് ഗോപിയും മകനും നടനുമായ ഗോകുൽ സുരേഷും ത്രെഡ്‌സിൽ ഉണ്ട്

പ്രിയതാരങ്ങളായ മമ്മൂട്ടിയും ദുൽഖർ സൽമാനും ത്രെഡ്സില്‍ എത്തിയിട്ടില്ലെങ്കിലും, അദ്ദേഹത്തിന്റെ നിർമാണ കമ്പനിയായ 'മമ്മൂട്ടി കമ്പനി' ഔദ്യോഗിക അക്കൗണ്ട് തുറന്നിട്ടുണ്ട്

മലയാളികളുടെ പ്രിയതാരവും അവതാരകയുമായ പേർളി മാണിയാണ് ത്രെഡ്സിൽ ഏറ്റവും സജീവമായ മലയാളി താരം. ഇതിനോടകം 33000 ഫോളോവേഴ്സ് ആണ് താരത്തിനുള്ളത്

തമിഴിലെ സൂപ്പർ താരങ്ങളൊന്നും ആപ്പിൽ എത്തിയിട്ടില്ലെങ്കിലും, പ്രമുഖ നിർമാണ കമ്പനിയായ ലൈക പ്രൊഡക്ഷൻസ് അക്കൗണ്ട് തുറന്നു

ടോളിവുഡ് സൂപ്പർതാരമായ അല്ലു അർജുൻ ത്രെഡ്സിൽ എത്തിയിട്ടുണ്ട്. താരത്തിന് 1,14,000 ഫോളോവേഴ്സ് ഉണ്ട്.

തെന്നിന്ത്യൻ സംഗീത സംവിധായകനും ഗായകനുമായ അനിരുദ്ധ് ആദ്യം തന്നെ ത്രെഡ്സിലെത്തി.

മലയാളി താരങ്ങളായ അഹാന, അനുമോൾ, എന്നിവരും ത്രെഡ്സിലുണ്ട്