പുകവലി ഉപേക്ഷിച്ച സെലിബ്രിറ്റികളും കാരണവും

എന്റർടെയ്ൻമെന്റ് ഡെസ്ക്

നിരവധി ആശങ്കകളും അപകടകരമായ കണക്കുകളും അവശേഷിപ്പിച്ചാണ് ഓരോ പുകയില വിരുദ്ധ ദിനവും കടന്നുപോകുന്നത്. സാധരണക്കാർ മാത്രമല്ല സമൂഹത്തിന്​ മാതൃകയാകേണ്ട സെലിബ്രിറ്റികൾ പലരും തന്നെ പുകവലിക്ക്​ അടിമകളാണെന്ന് നമുക്കറിയാം.

പുകവലിയും പുകയിലയും ഉപേക്ഷിക്കുന്നത് അത് ശീലമാക്കിയവർക്ക് വളരെ വിഷമകരമായ കാര്യമാണ്. എന്നാൽ പുകവലി ഉപേക്ഷിച്ച ചില സെലിബ്രിറ്റികളെയും അതിനുണ്ടായ സാഹചര്യവും നോക്കാം.

ഹൃത്വിക് റോഷന്‍

ചെയിൻ സ്​മോക്കറായിരുന്ന ഹൃത്വിക്കിന്​ പുകവലി ഉപേക്ഷിക്കാൻ ബുദ്ധിമുട്ടായിരുന്നു. അലന്‍ കാറിന്റെ 'ഈസി വേ ടു സ്‌റ്റോപ് സ്‌മോകിങ്' എന്ന പുസ്തകമാണ് ഹൃത്വിക്കിനെ പുകവലി ഉപേക്ഷിക്കാൻ സഹായിച്ചത്​.

Mandar Deodhar

സെയ്ഫ് അലി ഖാന്‍

2007 ല്‍ സെയ്ഫ് അലി ഖാന് ഹൃദയാഘാതം വന്നു. അതിന് ശേഷം അദ്ദേഹം പുകവലി ഉപേക്ഷിക്കുകയായിരുന്നു. താരം ഇപ്പോൾ പുകവലിയും മദ്യപാനവും പൂർണമായി ഉപേക്ഷിച്ചു.

ആമിര്‍ ഖാന്‍

നേരത്തെ കടുത്ത പുകവലിക്കാരനായിരുന്നു ആമിർ ഖാൻ. ഇളയ മകൻ ആസാദ്​ ജനിച്ചതോടെ 2011ലാണ് ആമിർ പുകവലി നിർത്തിയത്.

Thore Siebrands

അര്‍ജുന്‍ രാംപാല്‍

മകൻ അരിക്കിന്റെ ജനനത്തോടെയാണ് അര്‍ജുന്‍ പുകവലി ഉപേക്ഷിക്കുന്നത്

കൊങ്കണ സെന്‍ ശര്‍മ

ഗര്‍ഭിണിയായിരിക്കുന്ന സമയത്ത് കൊങ്കണ ജീവിത ശൈലിയില്‍ മാറ്റം വരുത്തിയിരുന്നു. അതിനുശേഷം അവര്‍ പുകവലി പാടേ ഉപേക്ഷിച്ചു

പുരബ് കോഹ്‌ലി

മകള്‍ ഇനിയയുടെ ജനനത്തിന് ശേഷം പുരബ് കോഹ്‌ലി പുകവലി നിര്‍ത്തുകയായിരുന്നു

ഷാഹിദ് കപൂര്‍

കബീര്‍ സിങ് എന്ന സിനിമയുടെ ചിത്രീകരണ സമയത്ത്, ഷാഹിദിന് പ്രതിദിനം 20 സിഗരറ്റുകള്‍ ഉപയോഗിക്കേണ്ടി വന്നിരുന്നു. എന്നാല്‍ അതിനുശേഷം അദ്ദേഹം പുകവലി പൂർണമായും ഒഴിവാക്കി.

വിവേക് ഒബ്‌റോയ്

ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കായി ഒരു കാന്‍സര്‍ ആശുപത്രി സന്ദര്‍ശിച്ച വിവേക് ഒബ്‌റോയ് പുകവലി സ്വയം ഉപേക്ഷിച്ചു. അദ്ദേഹം പാസ്സിവ് സ്‌മോക്കിങ്ങിനും എതിരാണ്.