2022ലെ ചില താര വിവാഹങ്ങൾ

വെബ് ഡെസ്ക്

നയൻതാര-വിഘ്നേഷ് ശിവൻ

ജൂൺ 9 നാണ് നയൻതാരയും വിഘ്‌നേഷ് ശിവനും വിവാഹിതരായത്.

ചടങ്ങിൽ സൂപ്പർസ്റ്റാർ രജനികാന്ത്, അഭിനേതാക്കളായ അജിത്, ഷാരൂഖ് ഖാൻ, കാർത്തി, സംവിധായകൻ ആറ്റ്ലി, നിർമ്മാതാവ് ബോണി കപൂർ തുടങ്ങി നിരവധി പ്രമുഖർ പങ്കെടുത്തു.

ആലിയ ഭട്ട്-രൺബീർ കപൂർ

ഏപ്രിൽ 14നാണ് രൺബീറും ആലിയയും വിവാഹിതരായത്

അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് വിവാഹത്തിൽ പങ്കെടുത്തത്

മൗനി റോയി-സൂരജ് നമ്പ്യാർ

ജനുവരി 27നാണ് ബോളിവുഡ് താരം മൗനി റോയിയും ദുബായില്‍ ബാങ്കറായ സൂരജ് നമ്പ്യാരും വിവാഹിതരായത്

ഗോവയിലെ ഹിൽട്ടൺ റിസോർട്ടിൽ വച്ചായിരുന്നു ഇരുവരുടെയും വിവാഹം

ഫർഹാൻ അക്തർ ഷിബാനി ദണ്ഡേക്കർ

ഫെബ്രുവരി 19നാണ് ഫർഹാൻ അക്തറും ​ഗായിക ഷിബാനി ദണ്ഡേക്കറും വിവാഹിതരായത്

അടുത്ത സുഹൃത്തുക്കളുടെയും കുടുംബാംഗങ്ങളുടെയും സാന്നിധ്യത്തിലായിരുന്നു വിവാഹം

ഹൻസിക മോത്‍വാനി-സുഹൈൽ ഖതൂരി

ഡിസംബർ 4നാണ് ഹൻസിക മോത്‍വാനിയും വ്യവസായി സുഹൈൽ ഖതൂരിയും വിവാഹിതരായത്

പതിനാലാം നൂറ്റാണ്ടിൽ നിർമ്മിച്ച ജയ്പൂരിലെ മുണ്ടോട്ട കോട്ടയിൽ വച്ചായിരുന്നു വിവാഹം

മഞ്ജിമ മോഹൻ-ഗൗതം കാർത്തിക്

നവംബർ 28നാണ് മഞ്ജിമ മോഹനും ഗൗതം കാർത്തിക്കും വിവാഹിതരായത്

ചെന്നൈയിലെ ​ഗ്രീൻ മിഡോസ് റിസോ‍ർട്ടിലായിരുന്നു വിവാഹം

കുടുംബാംഗങ്ങളും സുഹൃത്തുക്കളും മാത്രമാണ് വിവാഹത്തിൽ പങ്കെടുത്തത്