"ഞാൻ നിനക്കായി തിരിച്ചു വരും"- ലോകസിനിമയിലെ ക്ലാസിക് പ്രണയ ചിത്രങ്ങള്‍

വെബ് ഡെസ്ക്

1. ദ നോട്ട്ബുക്ക്

'ഏതൊരു പ്രണയത്തിന് പിന്നിലും ഒരു വലിയ കഥയുണ്ട്' - ലോക സിനിമയിലെ ഏറ്റവും വലിയ ക്ലാസിക്കുകളിലൊന്നായ 'ദ നോട്ട്ബുക്ക് ' ആലിയുടെയും നോവയുടെയും കഥയാണ്. വിധി വേര്‍പ്പിരിക്കാന്‍ ശ്രമിച്ച രണ്ടു പ്രണയിതാക്കളുടെ മനോഹരമായ കഥ.

2. ലാ ലാ ലാൻഡ്

രണ്ടുപേര്‍ ആത്മാര്‍ത്ഥമായി പ്രണയിക്കുന്നു. എന്നാല്‍ ഇരുവരുടെയും പാതകള്‍ വ്യത്യസ്തമാകുമ്പോള്‍ ജീവിത യാത്രയില്‍ ആ പ്രണയം എങ്ങനെ പൂവണിയും ? ചില പ്രണയങ്ങള്‍ അങ്ങനെയാണ്. അത് നമ്മള്‍ കാണികളെ സന്തോഷിപ്പിക്കണമെന്നില്ല.

3. ദേവദാസ്

പ്രണയം അനശ്വരമാണ്. ദേവദാസ് പറയുന്നത് പാര്‍വതിയുടെയും ദേവദാസിന്റെയും കഥയാണ്. പ്രിയപ്പെട്ടവള്‍ എന്നന്നേക്കുമായി നഷ്ടപ്പെടുമ്പോള്‍, സ്വയം നാശത്തിലേക്കടുക്കുന്ന നായകന്റെ കഥ. അതിന് കാരണമായ സമ്പന്നതയുടെയും ജാതിവ്യവസ്ഥയുടെയും കഥ.

4. പ്രൈഡ് ആന്റ് പ്രജുഡിസ്


ഇംഗ്ലീഷ് സാഹിത്യത്തിലെ ഏറ്റവും മികച്ച നോവലുകളില്‍ ഒന്നായ  'പ്രൈഡ് ആന്റ് പ്രജുഡിസ്' പല തവണ ദൃശ്യവല്‍ക്കരിച്ചിട്ടുണ്ടെങ്കിലും 2005ല്‍ പുറത്തിറങ്ങിയ ചിത്രത്തിന് ആരാധകര്‍ ഏറെയായിരുന്നു. 1800 കളിലെ പ്രണയമാണ് ചിത്രത്തിന്റെ പശ്ചാത്തലം.

5. അറ്റോണിമെന്റ്

'ഞാന്‍ തിരിച്ച് വരും, നിന്നെ കണ്ടുപിടിക്കും, പ്രണയിക്കും, വിവാഹം കഴിക്കും, എന്നിട്ട് കുറ്റബോധങ്ങളില്ലാതെ ജീവിക്കും' . റോബര്‍ട്ട് തന്റെ കാമുകിയായ സിസീലിയയോട് പറയുന്ന വാക്കുകളാണിത്. പ്രതിസന്ധികള്‍ നേരിടേണ്ടി വരുമ്പോഴാണ് പ്രണയം പലപ്പോഴും ശക്തിപ്പെടുന്നത് . പട്ടാളക്കാരനായ റോബിയുടെയും സിസീലിയ എന്ന തന്റേടിയായ പെണ്‍കുട്ടിയുടെയും പ്രണയ കഥ സാഹസികതയുടേയും പ്രതിസന്ധികളുടേതുമാണ്.