വെബ് ഡെസ്ക്
സിനിമകൾ പോലെ തന്നെ വെബ് സീരീസുകളും ആസ്വദിക്കുന്നവരാണ് നമ്മൾ. നേരത്തെ അന്യഭാഷാ സീരീസുകൾക്ക് ഇന്ത്യയിൽ വലിയ പ്രചാരം ലഭിച്ചിരുന്നെങ്കിൽ ഇപ്പോൾ മികച്ച ഇന്ത്യൻ വെബ് സീരീസുകളും പ്രേക്ഷകരിലേക്ക് എത്തുന്നുണ്ട്
ചില വെബ് സീരീസുകൾ അതിന്റെ ഉള്ളടക്കം കൊണ്ടും മറ്റ് കാരണങ്ങൾ കൊണ്ടും വലിയ വിവാദങ്ങൾ സൃഷ്ടിക്കാറുണ്ട്. അത്തരത്തിൽ വിവാദങ്ങൾ സൃഷ്ടിച്ചതും എന്തായാലും കണ്ടിരിക്കേണ്ട ചില വെബ് സീരീസുകൾ ഇതാ
സേക്രഡ് ഗെയിംസ്
സൈഫ് അലി ഖാൻ പ്രധാനവേഷത്തിലെത്തിയ ഈ ഇന്ത്യൻ സീരീസ് പല വിമർശനങ്ങൾക്ക് വഴിവച്ചിരുന്നു. ചിത്രത്തിലെ അർധനഗ്നരംഗങ്ങളും അക്രമവും രാഷ്ട്രീയവുമാണ് ചിലരെ അലോസരപ്പെടുത്തിയത്
ടൈഗർ കിങ്: മർഡർ, മിഹേം ആൻഡ് മാഡ്‌നെസ്
മൃഗശാല സൂക്ഷിപ്പുകാരനായ ജോ എന്നയാളെ ചുറ്റിപ്പറ്റിയുള്ള കഥ പറയുന്ന ഒരു ക്രൈം ഡോക്യുമെന്ററി സീരീസാണിത്. മൃഗങ്ങളെ ഉപദ്രവിക്കുന്ന രംഗങ്ങളെ മഹത്വവൽക്കരിച്ച് കാണിക്കുന്നുവെന്ന് ചൂണ്ടിക്കാട്ടി പെറ്റ അടക്കമുള്ള മൃഗസംരക്ഷണ സംഘടനകൾ ചിത്രത്തിനെതിരെ രംഗത്തുവന്നിരുന്നു
ദി ഐഡൽ
വളരെ ഡാർക്ക് തീമിലുള്ള ഒരു അമേരിക്കൻ സീരീസാണ് ദി ഐഡൽ. ഇതിലെ പല സംഭാഷണങ്ങളും രംഗങ്ങളുമാണ് വിവാദങ്ങള്‍ക്കിടയാക്കിയത്
മിശിഹാ
മതത്തെയും മതപരമായ ആചാരങ്ങളെയും പരിഹസിക്കുന്നുവെ ന്ന പേരിലാണ് മിശിഹാ വിവാദങ്ങളിൽ അകപ്പെട്ടത്
എക്സ്ട്രീമിലി വിക്കഡ്, ഷോക്കിങിലി എവിൾ ആൻഡ് വൈൽ
സീരിയൽ കില്ലറായിരുന്ന ടെഡ് ബണ്ടിയുടെ ജീവിതത്തെ അടിസ്ഥാനമാക്കിയുള്ളതായിരുന്നു ഈ സീരീസ്. ടെഡ് ബണ്ടിയെ ചിത്രത്തിൽ വളരെ ആകർഷകമായ കഥാപാത്രമായി അവതരിപ്പിച്ചുവെന്ന് വലിയ വിമർശനങ്ങളുണ്ടായിരുന്നു
ദി ഫസ്റ്റ് ടെംപ്റ്റേഷൻ ഓഫ് ക്രൈസ്റ്റ്
ഒരു ബ്രസീലിയൻ വെബ് സീരീസാണിത്. യേശുവിനെ സ്വവർഗാനുരാഗി ആയാണ് ചിത്രത്തിൽ അവതരിപ്പിച്ചിട്ടുള്ളത്. ചിത്രം നിരോധിക്കണമെന്ന് ചെയ്യണമെന്നാവശ്യപ്പെട്ടുള്ള പരാതിയിൽ പത്ത് ലക്ഷത്തോളം പേരാണ് ഒപ്പിട്ടത്