വെബ് ഡെസ്ക്
ഇന്ദിര ഗാന്ധി / കങ്കണ റണാവത്ത്
ഇന്ത്യയുടെ ഏക വനിതാ പ്രധാന മന്ത്രി, കോണ്‍ഗ്രസിന്റെ കരുത്തുറ്റ നേതാവ്- ഇന്ദിര ഗാന്ധിയായി കങ്കണ റണാവത്ത് എത്തുന്നു
അടല്‍ ബിഹാരി വാജ്‌പേയ് / ശ്രേയസ് തൽപടെ
മുന്‍ പ്രധാനമന്ത്രിയും ബിജെപി നേതാവുമായ അടല്‍ ബിഹാരി വാജ്‌പേയ് ആയി എത്തുന്നത് ബോളിവുഡ് താരമായ ശ്രേയസ് തൽപടെയാണ്
സഞ്ജയ് ഗാന്ധി / വൈശാഖ് നായർ
ഇന്ദിര ഗാന്ധിയുടെയും, ഫിറോസ് ഗാന്ധിയുടെയും ഇളയ മകന്‍ അടിയന്തരാവസ്ഥക്കാലത്ത് എറെ ചര്‍ച്ച ചെയ്യപ്പെട്ട പേര്. സഞ്ജയ് ഗാന്ധിയായി എത്തുന്നത് മലയാളി താരം വൈശാഖ് നായർ ആണ്
ജയപ്രകാശ് നാരായണ്‍/ അനുപം ഖേര്‍
ഇന്ത്യന്‍ രാഷ്ട്രീയത്തിലെ ഇന്ദിരാ ഗാന്ധിയുടെ ശക്തനായ എതിരാളി ജയപ്രകാശ് നാരായണ്‍ ആയി എത്തുന്നത് അനുപം ഖേര്‍
മിലിന്ദ് സോമൻ / സാം മനേക് ഷാ
1971 ലെ ബംഗ്ലാദേശ് വിമോചനയുദ്ധകാലത്ത് ഇന്ത്യന്‍ ആര്‍മിയുടെ കരസേനാ മേധാവി സാം മനേക് ഷാ ആയി മിലിന്ദ് സോമൻ എത്തുന്നു.
മഹിമ ചൗദരി / പുപുൽ ജയകര്‍
ജവഹര്‍ ലാല്‍ നെഹ്റു മുതല്‍ രാജീവ് ഗാന്ധിവരെ, നെഹ്റു കുടുംബത്തിന്റെ വിശ്വസ്ത. ഇന്ദിരാ ഗാന്ധിയുടെ ജീവിതം അടുത്തറിഞ്ഞ പുപുൽ ജയകറായി മഹിമ ചൗദരി