വെബ് ഡെസ്ക്
ടിവി പരമ്പരകൾക്ക് നൽകുന്ന ഏറ്റവും വലിയ ബഹുമതിയാണ് എമ്മി പുരസ്കാരം. ഓരോ വർഷവും മികച്ച ടിവി പരമ്പരയ്ക്കുള്ള മത്സര വിഭാഗത്തിലേക്കാണ് ലോകമെമ്പാടുമുള്ള സീരീസ് ആരാധകർ ഉറ്റുനോക്കുന്നത്.
കഴിഞ്ഞ വർഷം പുറത്തിറങ്ങിയ സക്സഷൻ അവസാന സീസൺ ആയിരുന്നു ആണ് 2022 ലെ മികച്ച ഡ്രാമ സീരിസിനുള്ള പുരസ്കാരം സ്വന്തമാക്കിയത്
കഴിഞ്ഞ 10 വർഷത്തിനിടെ മികച്ച ഡ്രാമ സീരീസിനുള്ള എമ്മി പുരസ്കാരം നേടിയ ടിവി പരമ്പരകൾ ഏതൊക്കെയാണെന്ന് നോക്കാം
2013 - 2014
ബ്രേക്കിങ് ബാഡ്
വിൻസ് ഗില്ലിഗൻ ഒരുക്കിയ ഏറ്റവും മികച്ച സീരീസുകളിൽ ഒന്ന് എന്നവകാശപ്പെടുന്ന സീരീസാണ് ബ്രേക്കിങ് ബാഡ്. തുടർച്ചയായി രണ്ട് പ്രാവിശ്യമാണ് ഈ സീരിസ് മികച്ച പരമ്പരയ്ക്കുള്ള എമ്മി പുരസ്കാരം നേടിയത്. ബ്രൈൻ ക്രാൻസ്റ്റനും ആരോൺ പോലുമായിരുന്നു വിഖ്യാതമായ 'വാൾട്ടർ വൈറ്റ്' (ഹെയ്‌സൻബെർഗ്), 'ജെസ്സി പിങ്ക്മൻ' എന്നി കഥാപാത്രങ്ങളെ അവതരിപ്പിച്ചത്
2015 - 2016
ഗെയിം ഓഫ് ത്രോൺസ്
ലോകത്തിലെ ഏറ്റവും മികച്ച ടിവി പരമ്പര എന്നറിയപ്പെടുന്ന വിഖ്യാത സീരീസ്. 2011ൽ ആരംഭിച്ച് 8 സീസണുകളിലായി 2019 വരെയായിരുന്നു ഗെയിം ഓഫ് ത്രോൺസ് പ്രേക്ഷകരിലേക്കെത്തിയത്. എച്ച്ബിഒ സീരീസ്. ഡേവിഡ് ബേനിഓഫ്, ഡി ബി വെയിസ് എന്നിവർ ചേർന്നാണ് ഗെയിം ഓഫ് ത്രോൺസ് ഒരുക്കിയത്
2017
ദ ഹാൻഡ്മെയ്‌ഡ്‌സ് ടെയ്ൽ
കനേഡിയൻ എഴുത്തുകാരിയായ മാർഗരറ്റ് അറ്റ്‌വുഡിന്റെ 'ദ ഹാൻഡ്മെയ്‌ഡ്‌സ് ടെയ്ൽ' എന്ന പേരിലുള്ള നോവലിനെ ആസ്പദമാക്കി ബ്രൂസ് മില്ലർ ഒരുക്കിയ സീരീസാണ് ദ ഹാൻഡ്മെയ്‌ഡ്‌സ് ടെയ്ൽ
2018 - 2019
ഗെയിം ഓഫ് ത്രോൺസ്
അവസാന രണ്ട് സീസൺ പുറത്തിറങ്ങിയ സമയത്തും ഗെയിം ഓഫ് ത്രോൺസ് ആയിരുന്നു മികച്ച സീരീസിനുള്ള എമ്മി പുരസ്‌കാരം തുടർച്ചയായി സ്വന്തമാക്കിയത്
2020
സക്സഷൻ
ജെസ്സി ആംസ്ട്രോങ്ങ് ഒരുക്കിയ എച്ച്ബിഒ സീരീസ്. ഒരു ഡിസ്ഫങ്ക്ഷണൽ കോർപ്പറേറ്റ് കുടുംബത്തിന്റെ കഥപറയുന്ന സീരീസാണ് സക്സഷൻ. നിർമ്മാണം കൊണ്ടും അഭിനയമികവ് കൊണ്ടും മികച്ച് നിന്ന സീരീസുകളിൽ ഒന്നായിരുന്നു
2021
ദ ക്രൗൺ
ബ്രിട്ടീഷ് രാജകുടുംബത്തിന്റെ കഥ പറഞ്ഞ സീരീസാണ് ദ ക്രൗൺ. നെറ്റ്ഫ്ലിക്സിലൂടെ പുറത്തിറങ്ങിയ സീരീസ് നിർമാണത്തിലെ മികവു കൊണ്ടും അഭിനേതാക്കളുടെ പ്രകടനം കൊണ്ടും നിരവധി പുരസ്‌കാരങ്ങളാണ് നേടിയെടുത്തത്
2022
സക്സഷൻ
2020ലും തുടർന്ന് 2022ലും എമ്മി പുരസ്കാരത്തിൽ മികച്ച ഡ്രാമ സീരീസായി തിരഞ്ഞെടുത്ത സീരീസ്. കഴിഞ്ഞ വർഷം പുറത്തിറങ്ങിയതിൽ ഏറ്റവും മികച്ച സീരീസായി ആരാധകർ അഭിപ്രായപ്പെടുന്നു സീരീസാണ് സക്സഷൻ