ക്രിസ്റ്റഫര്‍, ചതുരം, രോമാഞ്ചം ഈ ആഴ്ചയിലെ ഒടിടി റിലീസുകള്‍

എന്റർടെയ്ൻമെന്റ് ഡെസ്ക്

നന്‍പകല്‍ നേരത്ത് മയക്കം ഒടിടിയിലേയ്ക്ക്. വ്യാഴാഴ്ച നെറ്റ്ഫ്ലിക്സിൽ എത്തും

മമ്മൂട്ടി ചിത്രം ക്രിസ്റ്റഫര്‍ ഈ ആഴ്ചയില്‍ തന്നെ ഒടിടിയിലെത്തിയേക്കും . 12 വര്‍ഷത്തിന് ശേഷമാണ് മമ്മൂട്ടി -ബി ഉണ്ണികൃഷ്ണന്‍ ചിത്രം വീണ്ടും എത്തിയത്. ആമസോണ്‍ പ്രൈമിലാണ് ചിത്രം റിലീസ് ചെയ്യുന്നത്.

ഇറോട്ടിക് ത്രില്ലര്‍ ചതുരം ഒടിടിയിലേയ്ക്ക്. സൈന പ്ലേയിലാണ് ചിത്രം ഡിജിറ്റല്‍ റിലീസ് ചെയ്യുക. എന്നാല്‍, സിനിമയുടെ റിലീസ് തീയതി പുറത്തുവിട്ടിട്ടില്ല.

സൗബിന്‍ സാഹിര്‍ പ്രധാന കഥാപാത്രമായി എത്തിയ ഏറ്റവും പുതിയ ചിത്രം രോമാഞ്ചം ഉടന്‍ ഒടിടിയിലെത്തുമെന്ന് റിപ്പോര്‍ട്ട്. മാര്‍ച്ച് രണ്ടാം വാരത്തോടെ ചിത്രത്തിൻ്റെ ഒടിടി സ്ട്രീമിങ് ആരംഭിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.ചിത്രത്തിൻ്റെ ഡിജിറ്റൽ അവകാശങ്ങൾ സ്വന്തമാക്കിയിരിക്കുന്നത് ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാറാണ്

വാരിസ് ഒടിടിയിലേയ്ക്ക്. ആമസോണ്‍ പ്രൈമില്‍ സിനിമ നാളെ എത്തും.

വീര സിംഹ റെഡ്ഡി, ഡിസ്‌നി ഹോട്‌സ്റ്റാറില്‍ വ്യാഴാഴ്ച എത്തും.

ഇരട്ട ഒടിടിയിലേയ്‌ക്കെത്തുമെന്ന് അറിയിച്ച് അണിയറ പ്രവര്‍ത്തകര്‍ റിലീസ് തിയതി പുറത്തു വിട്ടു. നെറ്റ്ഫ്ലിക്സിലായിരിക്കും ചിത്രമെത്തുക.

വിന്‍സി നായികയായ ചിത്രം രേഖയും ഒടിടിയിലേയ്‌ക്ക്.ചിത്രം നെറ്റഫ്‌ളിക്‌സിലായിരിക്കും റിലീസ് ചെയ്യുക