കോൾഡ് പ്ലേ മുതൽ ബാംബാം വരെ; ഈ വർഷം ഇന്ത്യയിലെത്തുന്ന ആഗോള താരങ്ങൾ

എന്റർടെയ്ൻമെന്റ് ഡെസ്ക്

കോൾഡ്പ്ലേ : ബ്രിട്ടീഷ് റോക്ക് മ്യൂസിക് ബാൻഡ് ആയ കോൾഡ്പ്ലേ അടുത്ത വർഷം ജനുവരി 18,19 തീയതികളിലാണ് ഇന്ത്യയിൽ പര്യടനം നടത്തുക.

മുംബയിലെ ഡിവൈ പാട്ടീൽ സ്പോർട്സ് സ്റ്റേഡിയത്തിൽ സംഘം രണ്ട് കോൺസെർട്ടുകൾ നടത്തും.

ഡുവാ ലിപ : ഇംഗ്ലീഷ് ഗായികയും, ഗാനരചയിതാവും, മോഡലുമായ ഡുവാ ലിപ ഈ വർഷം നവംബർ 30 ന് ഇന്ത്യയിൽ എത്തും. സോമാറ്റോ ഫീഡിങ് ഇന്ത്യ കോൺസെർട്ടിന്റെ ഭാഗമായാണ് ഡുവാ ലിപ മുംബൈയിൽ എത്തുന്നത്.

'റാഡിക്കൽ ഒപ്ടിമിസം' എന്ന തന്റെ മൂന്നാമത്തെ ആൽബത്തിന്റെ ലോകപര്യടനത്തിന്റെ ഭാഗമായാണ് ഡുവാ ലിപ ഇന്ത്യയിൽ എത്തുന്നത്.

ബാംബാം : കെപോപ് ബോയ് ഗ്രൂപ്പായ ഗോട്ട് 7 ലെ അംഗവും, തായ് റാപ്പറും ഗായകനുമാണ് ബാംബാം. തന്റെ സോളോ ടൂറായ ബാംബാം (BAMESIS) ഷോക്കേസിന്റെ ഭാഗമായാണ് ബാംബാം ഇന്ത്യയിൽ എത്തുന്നത്.

ഡിസംബർ 15 ന് ബാംബാം മുംബൈയിൽ എത്തും. ഒരു ഫാൻ സൈൻ ഇവെന്റ് ആയിരിക്കും ഇതെന്നാണ് റിപ്പോർട്ടുകൾ. ബാംബാം ഇന്ത്യയിൽ പെർഫോം ചെയ്യുമോ എന്നതിൽ ഇപ്പോഴും വ്യക്തതയില്ല.

അലൻ വാക്കർ: നോർവീജിയൻ ഡിജെയും റെക്കോർഡ് പ്രൊഡ്യൂസറുമാണ് അലൻ ഒലാവ് വാക്കർ. ഇന്ത്യയിലെ പത്ത് നഗരങ്ങളിൽ അലൻ വാക്കർ ഈ വർഷം കോൺസെർട്ട് നടത്തുന്നുണ്ട്.

അലൻ വാക്കറുടെ വാക്കർവേൾഡ്ടൂർ സെപ്റ്റംബർ 27 ന് കൊൽക്കത്തയിൽ ആരംഭിച്ച് ഒക്ടോബർ 20 ന് ഹൈദരാബാദിൽ അവസാനിക്കും. ഡൽഹി, ബെംഗളൂരു, ചെന്നൈ, മുംബൈ തുടങ്ങിയ നഗരങ്ങളിൽ സംഗീതപരിപാടികൾ നടക്കും.

ബ്രയാൻ ആഡംസ് : കനേഡിയൻ ഗായകനും ഗിറ്റാറിസ്റ്റും ഗാന രചയിതാവുമാണ് ബ്രയാൻ ഗയ് ആഡംസ് സോ ഹാപ്പി ഇറ്റ് ഹേർട്ട്സ് ടൂറിന്റെ ഭാഗമായാണ് ഇന്ത്യയിൽ എത്തുന്നത്.

ഷില്ലോങ് (ഡിസംബർ 10), ഗുരുഗ്രാം (ഡിസംബർ 12), മുംബൈ (ഡിസംബർ 12), ബെംഗളൂരു (ഡിസംബർ 14), ഹൈദരാബാദ് (ഡിസംബർ 16 ) തുടങ്ങിയ നഗരങ്ങളിൽ ബ്രയാൻ ആഡംസ് കോൺസെർട്ട് നടത്തും.