നയൻ‌താര അല്ല, തൃഷ; ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങുന്ന തെന്നിന്ത്യൻ നടിമാർ

എന്റർടെയ്ൻമെന്റ് ഡെസ്ക്

ഏറ്റവും ഒടുവിലത്തെ കണക്കുകൾ പ്രകാരം തെന്നിന്ത്യൻ സിനിമ മേഖലയിൽ ഏറ്റവും കൂടുതൽ പ്രതിഫലം കൈപ്പറ്റുന്ന നായിക തൃഷ കൃഷ്‌ണനാണ്. ഒരു സിനിമയ്ക്കു 10 കോടി രൂപയാണ് തൃഷ ഈടാക്കുന്നത്.

റിപ്പോർട്ടുകൾ പ്രകാരം മണി രത്നവും കമൽ ഹാസനും ഒന്നിക്കുന്ന തഗ് ലൈഫ് എന്ന ചിത്രത്തിന് 12 കോടി രൂപയാണ് തൃഷ പ്രതിഫലമായി വാങ്ങിയത്

നയൻതാര: ഒരു സിനിമയ്ക്ക് അഞ്ച് മുതൽ 10 കോടി രൂപ വരെയാണ് നയൻ‌താര വാങ്ങാറുള്ളത്. 'അന്നപൂർണി: ദ ഗോഡ്‌സ് ഓഫ് ഫുഡ്' ആണ് നയൻതാരയുടെ അവസാനചിത്രം

ശ്രീനിധി ഷെട്ടി: കന്നഡ നടി ശ്രീനിധി ഷെട്ടിയാണ് പട്ടികയിൽ മൂന്നാം സ്ഥാനത്ത്. ഒരു ചിത്രത്തിന് ഏഴ് കോടി രൂപയാണ് നടി വാങ്ങുന്നത്. തമിഴ് ചിത്രമായ 'കോബ്ര'യിലാണ് ശ്രീനിധി അവസാനമായി അഭിനയിച്ചത്

പൂജ ഹെഗ്‌ഡെ ഒരു സിനിമയ്ക്ക് അഞ്ച് കോടി രൂപയാണ് പൂജ ഹെഗ്‌ഡെ ഈടാക്കുന്നത്. 2023 ൽ പുറത്തിറങ്ങിയ കിസി കാ ഭായ്, കിസി കി ജാൻ എന്ന ആക്ഷൻ കോമഡി ചിത്രത്തിലാണ് പൂജ അവസാനമായി അഭിനയിച്ചത്

അനുഷ്ക ഷെട്ടി: റിപ്പോർട്ടുകൾ പ്രകാരം ഒരു സിനിമയ്ക്ക് ഏകദേശം നാലു മുതൽ ഏഴു കോടി രൂപ വരെയാണ് അനുഷ്ക ഷെട്ടി പ്രതിഫലം വാങ്ങുന്നത്. 'മിസ് ഷെട്ടി മിസ്റ്റർ പോളിഷെട്ടി' എന്ന തെലുങ്ക് റൊമാൻ്റിക് കോമഡി ചിത്രത്തിലാണ് അനുഷ്‌ക അവസാനമായി അഭിനയിച്ചത്.

രശ്‌മിക മന്ദാന: അഞ്ച് കോടി രൂപയാണ് രശ്മികയുടെ പ്രതിഫലം. അല്ലു അർജുൻ നായകനാവുന്ന പുഷ്പയുടെ രണ്ടാം ഭാഗത്തിലാണ് രശ്‌മിക ഇപ്പോൾ അഭിനയിക്കുന്നത്

സമാന്ത റൂത്ത് പ്രഭു: ഒരു ചിത്രത്തിനായി മൂന്ന് മുതൽ അഞ്ച് കോടി വരെയാണ് സമാന്ത പ്രതിഫലം വാങ്ങുന്നത്. ആരോഗ്യകാരണങ്ങൾ അടുത്തിടെ വരെ അഭിനയരംഗത്തുനിന്ന് വിട്ടുനിൽക്കുകയായിരുന്നു സമാന്ത