വെബ് ഡെസ്ക്
താരമൂല്യമാണ് സിനിമയിൽ ഒരു അഭിനയതാവിൻ്റെ പ്രതിഫലം നിശ്ചയിക്കുന്നത്. ഐഎംഡിബി റിപ്പോർട്ട് പ്രകാരം ഇന്ത്യയിൽ ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങുന്ന അഭിനയത്രികളെല്ലാം തന്നെ ഹിന്ദി സിനിമാ വിപണിയിൽ നിന്നുള്ളവരാണ്. ഇന്ത്യയിലെ മറ്റ് ഭാഷകളെക്കാൾ ഹിന്ദി സിനിമയുടെ വിപണി വലുതാണെന്നതാണ് ഇതിന് പിന്നിലെ കാരണം
1. പ്രിയങ്ക ചോപ്ര
ഇന്ത്യൻ സിനിമയിലേത് പോലെ തന്നെ ഹോളിവുഡിലും തൻ്റേതായൊരിടം സൃഷ്ടിച്ച നായികയാണ് പ്രിയങ്ക ചോപ്ര. 15 മുതൽ 40 കോടിവരെയാണ് പ്രിയങ്കയുടെ പ്രതിഫലം
2. ദീപിക പദുക്കോൺ
ഇന്ത്യയിൽ ഏറ്റവും കൂടുതൽ താരമൂല്യമുള്ള നടിയാണ് ദീപിക പദുക്കോൺ. ഐഎംബിഡി റിപ്പോർട്ട് പ്രകാരം 15 മുതൽ 30 കോടി രൂപയാണ് ദീപികയുടെ പ്രതിഫലം
3. കങ്കണാ റണാവത്ത്
ക്വീൻ, തനു വെഡ്സ് മനു, ക്രിഷ് 3 എന്നീ ചിത്രങ്ങളിലൂടെ ഹിന്ദി സിനിമയിലെ സൂപ്പർസ്റ്റാർ പദവി സ്വന്തമാക്കിയ താരമാണ് കങ്കണാ റണാവത്ത്. 15 മുതൽ 27 കോടി രൂപയാണ് ഒരു സിനിമയ്ക്ക് കങ്കണ വാങ്ങുന്നത്
4. കത്രീന കൈഫ്
കങ്കണയ്ക്ക് തൊട്ട് പിന്നാലെ കത്രീന കൈഫുമുണ്ട്. 15 മുതൽ 21 കോടി രൂപയാണ് കത്രീനയുടെ പ്രതിഫലം. വിജയ് സേതപതിയോടൊപ്പമുള്ള മെറീ ക്രിസ്മസ് ആണ് കത്രീനയുടെ റിലീസ് ചെയ്യാനിരിക്കുന്ന സിനിമകളിലൊന്ന്
5.ആലിയ ഭട്ട്
ആർആർആർ എന്ന ചിത്രത്തിലൂടെ തെന്നിന്ത്യൻ സിനിമയിലും ആലിയ ഭാഗമായിരുന്നു. 10 മുതൽ 20 കോടി രൂപയാണ് ഒരു സിനിമയ്ക്കായി ആലിയ വാങ്ങുന്ന പ്രതിഫലം
ഒരു സിനിമയ്ക്ക് കരീന കപൂർ 8 മുതൽ 18 കോടി രൂപയും, ശ്രദ്ധ കപൂർ 7 കോടി മുതൽ 15 കോടി രൂപയുമാണ് പ്രതിഫലമായി വാങ്ങുന്നത്. വിദ്യാ ബാലൻ 8 കോടി മുതൽ 14 കോടി രൂപയും, അനുഷ്ക ശർമ്മ 8 മുതൽ 12 കോടി രൂപയും പ്രതിഫലമായി വാങ്ങുന്നു
പട്ടികയിൽ പത്താം സ്ഥാനത്ത് നിക്കുന്നത് ഐശ്വര്യ റായിയാണ്. പത്ത് കോടി രൂപയാണ് ഒരു ചിത്രത്തിന് ഐശ്വര്യയുടെ പ്രതിഫലം