വെബ് ഡെസ്ക്
'ഫ്രണ്ട്‌സ്' എന്ന സീരീസിലൂടെ ലോകപ്രശസ്‌തനായ മാത്യു പെറി 54-ാം വയസിൽ വിടവാങ്ങുമ്പോൾ, താരത്തിന്‍റെ പകർന്നാട്ടങ്ങൾ ഓർത്തെടുക്കുകയാണ് ലോകമെമ്പാടുമുള്ള ആരാധകർ
മാത്യു പെറി, മാറ്റ് ലെബ്ലാങ്ക്, ജെന്നിഫർ ആനിസ്‌റ്റൺ, കോർട്ടേണി കോക്സ്, ലിസ കുഡ്രോ, ഡേവിഡ് ഷ്‌വിമ്മെർ, എന്നിവർ ചേർന്ന് അനശ്വരമാക്കിയ ഫ്രണ്ട്‌സ് സീരിസിലെ അഹ് കൂട്ടുകെട്ടിൽ നിന്നു 'ചാൻഡ്‌ലർ' ഓർമയായി
മാത്യു പെറി എന്ന താരത്തെ ഒരായുഷ്കാലം മുഴുവൻ ഓർത്തിരിക്കാൻ ഫ്രണ്ട്സിലെ 'ചാൻഡ്‌ലർ' തന്നെ ധാരാളം, 1994ൽ ആരംഭിച്ച് പത്തു വർഷം നീണ്ടു നിന്ന സീരിസിലൂടെ ലോകമെമ്പാടുമുള്ള ആരാധകരുടെ ഹൃദയത്തിൽ ഇടം പിടിച്ച ചാൻഡ്‌ലറെ ആരാധകർ എങ്ങനെ മറക്കാനാണ്
മാത്യു പെറിക്ക് മാത്രമേ ഇത്ര പൂർണതയോടെ ചാൻഡ്‌ലർ ബിംഗിനെ അവതരിപ്പിക്കാനാകു എന്ന് ഫ്രണ്ട്സിന്റെ അമരക്കാരനായ മാർട്ട കോഫ്മാനും ഡേവിഡ് ക്രെയിനുമെല്ലാം ആവർത്തിച്ച് പറഞ്ഞിട്ടുണ്ട്
18 രാജ്യങ്ങളിൽ പ്രക്ഷേപണം ചെയ്തിട്ടുള്ള ഫ്രണ്ട്സ് ഇപ്പോഴും ഒടിടി വഴിയും ആസ്വദിക്കുന്നത് കോടിക്കണക്കിന് പേരാണ്. പരമ്പരയുടെ അവസാന എപ്പിസോഡിന് യുഎസിൽ മാത്രം ഏകദേശം 5.11 കോടി പ്രേക്ഷകരാണ് ഉണ്ടായിരുതെന്നാണ് കണക്ക്
ചാൻഡ്‌ലർ ബിംഗിനോളം ലോകമെമ്പാടും ആഘോഷിക്കപ്പെട്ട മറ്റൊരു സീരീസ് കഥാപാത്രം ഉണ്ടോ എന്നുതന്നെ സംശയമാണ്. ഒരേസമയം ആരാധകരെ ചിന്തിപ്പിക്കുകയും ചിരിപ്പിക്കുകയും ചെയ്ത അത്രയും മനോഹരമായി എഴുതപ്പെട്ട കഥാപാത്രങ്ങളിലൊന്നാണ് ചാൻഡ്‌ലർ
1979ൽ പുറത്തിറങ്ങിയ '240- റോബർട്ട്' എന്ന സീരിസിലൂടെ ബാലതാരമായാണ് മാത്യു ടെലിവിഷൻ രംഗത്തേക്കെത്തുന്നത്. നായക നിരയിലേക്കെത്തുന്നത് 1987ൽ പുറത്തിറങ്ങിയ 'ബോയ്സ് വിൽ ബി ബോയ്സ്' എന്ന സീരിസിലൂടെയാണ്
ഫ്രണ്ട്സിന്റെ റീ യൂണിയനിലാണ് മാത്യു പെറി അവസാനമായി പങ്കെടുത്തത്. ഫ്രണ്ട്സിന്റെ ചിത്രീകരണ സമയത്തുതന്നെ കടുത്ത മാനസിക പ്രശ്നങ്ങൾ അനുഭവിച്ചിരുന്നതായി ഈ പരിപാടിക്കിടെ മാത്യു വെളിപ്പെടുത്തിയിരുന്നു
"ചാൻഡ്‌ലർ, നിങ്ങൾ എന്നും ഞങ്ങളുടെ ഹൃദയത്തിലുണ്ടാകും", സൗഹൃദത്തിന്റെയും സ്നേഹത്തിന്റെയും താമാശകളുടെയും പര്യായമായി മാറിയ ആരാധകരുടെ സ്വന്തം 'ചാൻഡ്‌ലർ ബിംഗി'ന് വിട .....