എന്റർടെയ്ൻമെന്റ് ഡെസ്ക്
കനി കുസൃതിയും ദിവ്യപ്രഭയും അഭിനയിച്ച 'ആൾ വീ ഇമാജിൻ ആസ് ലൈറ്റ്' കാൻ ചലച്ചിത്രമേളയിലേക്ക് നേരിട്ട് തിരഞ്ഞെടുക്കപ്പെട്ടിരിക്കുകയാണ്. ഇതിനു മുൻപ് കാനിൽ എത്തി ഇന്ത്യൻ സിനിമയെ ലോകത്തെ അറിയിച്ച ചിത്രങ്ങളും വ്യക്തികളും അറിയാം
1946 ൽ റിലീസ് ചെയ്ത നീച നഗർ എന്ന ചിത്രമാണ് ആദ്യമായി കാനിലെത്തിയ ഇന്ത്യൻ ചിത്രം. ചേതൻ ആനന്ദ് സംവിധാനം ചെയ്ത ചിത്രം ആ വർഷത്തെ ഗ്രാൻഡ് പ്രീ അവാർഡ് സ്വന്തമാക്കി.
വി ശാന്താറാം സംവിധാനം ചെയ്ത് 1952 ൽ റിലീസ് ചെയ്ത അമർഡ ഭൂപാലി കാനിൽ മികച്ച ശബ്ദമിശ്രണത്തിനുള്ള രണ്ടാമത്തെ പുരസ്‌കാരം സ്വന്തമാക്കി
കാനിലെ അന്താരാഷ്ട്ര ചിത്രത്തിനുള്ള പുരസ്‌കാരം 1954 ൽ റിലീസ് ചെയ്ത ദോ ബിഗ സമീൻ എന്ന ചിത്രത്തിനായിരുന്നു. ബിമൽ റോയ് ആയിരുന്നു സംവിധാനം
രാജ് കപൂർ സംവിധാനം ചെയ്ത ബൂട്ട് പോളിഷ് എന്ന ചിത്രത്തിലെ അഭിനയത്തിനു ബാലതാരമായ നാസിന് സ്‌പെഷ്യൽ ഡിസ്റ്റിങ്ക്ഷൻ പുരസ്‌കാരം 1955 ൽ ലഭിച്ചു
സത്യജിത് റേ സംവിധാനം ചെയ്ത പഥേർ പാഞ്ജലി 1956 ലെ കാനിൽ ബെസ്റ്റ് ഹ്യൂമൻ ഡോക്യുമെന്റ് ചിത്രത്തിനുള്ള പുരസ്കാരം നേടി
മീര നായർ സംവിധാനം ചെയ്ത സലാം ബോബൈ എന്ന ചിത്രം 1988 ലെ കാമറ ഡി ഓർ പുരസ്‌കാരം കാനിൽ നേടി. ഇർഫാൻ ഖാൻ ആദ്യമായി അഭിനയിച്ച ചിത്രവും ഇതായിരുന്നു
2015 ൽ കാനിലെത്തിയ മസാൻ പ്രോമിസിങ് ഫ്യൂച്ചർ സ്‌പെഷ്യൽ പ്രൈസ് സ്വന്തമാക്കി
നന്ദിത ദാസ് സംവിധാനം ചെയ്ത് നവാസുദ്ധീൻ സിദ്ദിഖി നായകനായ മാന്റോ 2018 ലെ കാൻ ചലച്ചിത്രമേളയിൽ പ്രദർശിപ്പിക്കുകയും പുരസ്‌കാരത്തിന് നാമനിർദ്ദേശം ചെയ്യപ്പെടുകയും ചെയ്തു
അഷ്മിത ഗുഹ നിയോഗി സംവിധാനം ചെയ്ത കാറ്റ് ഡോഗ് ഇന്ത്യയിൽനിന്നുള്ള 2020 ലെ ഒരേ ഒരു എൻട്രിയായിരുന്നു. ചിത്രം കാനിൽ സിനി ഫൗണ്ടേഷൻ പുരസ്‌കാരം നേടി
2018 ൽ പായൽ കപാഡിയ സംവിധാനം ചെയ്ത എ നൈറ്റ് ഒഫ് നോയിങ് നത്തിങ് മികച്ച ഡോക്യുമെന്ററിക്കുള്ള ഗോൾഡൻ ഐ പുരസ്‌കാരം സ്വന്തമാക്കി
2022 ലെ മികച്ച ഡോക്യുമെന്ററിക്കുള്ള ഗോൾഡൻ ഐ പുരസ്‌കാരം ഷനൂഖ് സെൻ സംവിധാനം ചെയ്ത ആൾ ദാറ്റ് ബ്രെത്ത്‌സ് സ്വന്തമാക്കി. ചിത്രം മികച്ച ഡോക്യുമെന്ററിക്കുള്ള ഓസ്‌കർ നോമിനേഷനും സ്വന്തമാക്കി
കനി കസൃതിയും ദിവ്യപ്രഭയും പ്രധാന വേഷത്തിലെത്തുന്ന ആൾ വീ ഇമാജിൻ ആസ് ലൈറ്റ് കാനിൽ പ്രീമിയറിന് തയ്യാറെടുക്കുകയാണ്. പായൽ കപാഡിയ ആണ് ചിത്രം സംവിധാനം ചെയ്തത്.