താരേ സമീൻ പർ മുതൽ 3 ഇഡിയറ്റ്സ് വരെ; അധ്യാപക ദിനത്തിൽ കാണാം ഈ ഹൃദയസ്പർശിയായ ചിത്രങ്ങൾ

വെബ് ഡെസ്ക്

അധ്യാപക ദിനത്തിൽ കാണാൻ ചില ഹൃദയസ്പർശിയായ സിനിമകൾ ഇതാ

താരേ സമീൻ പർ: കുട്ടികളുടെ മനസ് രൂപപ്പെടുത്തുന്നതിൽ അധ്യാപകരുടെ പങ്ക് എടുത്തുകാണിക്കുന്ന ചിത്രമാണ് താരേ സമീൻ പർ. പഠനവൈകല്യങ്ങളുള്ള കുട്ടിയെ തന്റെ കഴിവുകൾ കണ്ടെത്താൻ അധ്യാപകൻ സഹായിക്കുന്നതിലൂടെയാണ് സിനിമ കടന്നുപോകുന്നത്

ഹിച്കി: ടൂറെറ്റ് സിൻഡ്രോമുള്ള അധ്യാപിക നിരാലംബരായ ഒരുകൂട്ടം കുട്ടികളെ പഠിപ്പിക്കാനായി എത്തുന്നതാണ് ചിത്രത്തിന്റെ കഥാതന്തു. ദൗർബല്യത്തെ എങ്ങനെയാണ് അധ്യാപിക ഏറ്റവും വലിയ കരുത്തായി മാറ്റുന്നതെന്നും ചിത്രം ചൂണ്ടിക്കാട്ടുന്നു

ബ്ലാക്ക്: അന്ധയും ബധിരയുമായ പെൺകുട്ടിയെ ആശയവിനിമയം നടത്തുവാനും ജീവിതം നയിക്കാനും പഠിപ്പിക്കാനായി അധ്യാപകൻ നടത്തുന്ന അശ്രാന്തപരിശ്രമമാണ് ചിത്രത്തിൽ കാണിക്കുന്നത്. വിദ്യാഭ്യാസത്തിന് അതിരുകളില്ലെന്ന വിശാലമായ സന്ദേശമാണ് ചിത്രം നൽകുന്നത്

സൂപ്പർ 30: യഥാർത്ഥ കഥയെ അടിസ്ഥാനമാക്കിയ ചിത്രമാണ് സൂപ്പർ 30. ഐഐടി പരീക്ഷയ്ക്കായി ഒരുകൂട്ടം വിദ്യാർത്ഥികളെ പരിശീലിപ്പിക്കുന്ന ഗണിതപ്രതിഭയെ ചിത്രത്തിൽ കാണാം

പാഠശാല: വിദ്യാഭ്യാസത്തിന്റെ യഥാർത്ഥ സത്ത വെളിവാക്കുന്ന ചിത്രമാണ് പാഠശാല. കച്ചവടവൽക്കരിക്കപ്പെട്ട വിദ്യാഭ്യാസ സമ്പ്രദായത്തിനുള്ളിൽനിന്ന് അധ്യാപകരും വിദ്യാർത്ഥികളും നടത്തുന്ന പോരാട്ടത്തെ ചിത്രം കാണിക്കുന്നു

3 ഇഡിയറ്റ്സ്: രാജ്യത്തെ വിദ്യാഭ്യാസ മാനദണ്ഡങ്ങളെ വെല്ലുവിളിക്കുന്ന ചിത്രമാണ് 3 ഇഡിയറ്റ്സ്. പാരമ്പര്യ രീതികളിൽനിന്ന് വഴുതിമാറുന്ന മൂന്ന് എൻജിനീയറിങ് വിദ്യാർത്ഥികളുടെ കഥ തമാശനിറച്ചാണ് അവതരിപ്പിച്ചിരിക്കുന്നത്

മൊഹബത്തേൻ: വ്യത്യസ്തമായ അധ്യാപന സമീപനങ്ങൾ വിദ്യാർഥികളുടെ ജീവിതത്തെ എങ്ങനെ സ്വാധീനിക്കുന്നുവെന്ന് കാണിക്കുന്ന ചിത്രമാണ് മൊഹബത്തേൻ. സ്നേഹത്തിൽ വിശ്വസിക്കുന്ന സംഗീതാധ്യാപകൻ കർശന നിയമങ്ങളെ വെല്ലുവിളിക്കുന്നത് ചിത്രത്തിൽ കാണിക്കുന്നു