എന്റർടെയ്ൻമെന്റ് ഡെസ്ക്
നെൽസൺ ദിലീപ്കുമാർ സംവിധാനം ചെയ്ത 'ജയിലർ' എന്ന രജനീകാന്ത് ചിത്രം ആരാധകരെ ആവേശത്തിന്റെ മുൾമുനയിൽ എത്തിച്ചിരിക്കുകയാണ്. തമിഴ്‌നാട് മുഖ്യമന്ത്രി അടക്കമുള്ള നിരവധി പേർ സംവിധായകൻ നെല്സണ് അഭിനന്ദങ്ങളുമായി രംഗത്തു വന്നിരിക്കുന്നത്.
മികച്ച താരനിര അണിനിരക്കുന്ന ചിത്രം ഏറെ നിരൂപക പ്രശംസയും നേടിയിട്ടുണ്ട്. ബോക്സ് ഓഫീസിൽ പരാജയപ്പെട്ട മുൻ ചിത്രങ്ങളെ പിന്തള്ളി ശക്തമായ തിരിച്ച് വരവ് നടത്തിയിരിക്കുകയാണ് നെൽസൺ ദിലീപ് കുമാർ.
സമാനമായി നിരവധി പരാജയ ചത്രങ്ങൾക്ക് ശേഷം തമിഴിൽ ശക്തമായ തിരിച്ചുവരവുകൾ നടത്തിയ സംവിധായകന്മാരെ നോക്കാം
നെൽസൺ ദിലീപ് കുമാർ : വിജയ് നായകനായെത്തിയ ബീസ്റ്റ് ആണ് നെൽസൺ അവസാനമായി സംവിധാനം ചെയ്ത ചിത്രം. ചിത്രം വാണിജ്യപരമായ വിജയം നേടിയിരുന്നെങ്കിലും പ്രേക്ഷകരിൽ നിന്ന് സമ്മിശ്ര പ്രതികരണമാണ് ലഭിച്ചത്. ചിത്രത്തിലെ നിരവധി ഭാഗങ്ങൾക്ക് കടുത്ത ട്രോളുകളും ലഭിച്ചിരുന്നു. ശേഷമാണ് നെൽസൺ രജനികാന്തിനൊപ്പം ജയിലറിൽ ശക്തമായ തിരിച്ച് വരവ് നടത്തിയത്.
ഗൗതം വാസുദേവ മേനോൻ : ഗൗതം മേനോൻ അവസാനമായി സംവിധാനം ചെയ്തത് ചിമ്പു കേന്ദ്ര കഥാപാത്രമായെത്തിയ വെന്തു തനിന്തത് കാട് എന്ന ചിത്രമായിരുന്നു. അതിനുമുമ്പ് സംവിധാനം ചെയ്ത ധനുഷ് നായകനായ എനൈ നോക്കി പായും തോട്ടയ്ക്ക് വേണ്ടത്ര സ്വീകാര്യത ലഭിച്ചിരുന്നില്ല. ഗൗതമിന്റെ തനതു ശൈലിയിൽ നിന്ന് വ്യത്യസ്തമായ രീതിയിലാണ് വെന്തു തനിന്തത് കാട് നിർമ്മിച്ചിരിക്കുന്നത്.
വെങ്കട്ട് പ്രഭു : വെങ്കട്ട് പ്രഭുവിന്റെ മിക്കവാറും സിനിമകൾ ഫാമിലി എന്റർടെയ്‌നറുകളാണ്. അദേഹഹത്തിന്റെ അവസാന ചിത്രമായ കസ്റ്റഡി ബോക്‌സ് ഓഫീസിൽ വലിയ കോളിളക്കമോനും സൃഷ്ടിച്ചില്ല. വിജയ് നായകനാകുന്ന ദളപതി 68 ആണ് അദ്ദേഹത്തിന്റെ വരാനിരിക്കുന്ന ചിത്രം. വലിയ പ്രതീക്ഷകളുയർത്തുന്ന വിജയ് ചിത്രമാണിത്.
കാർത്തിക് സുബ്ബരാജ് : വിക്രം, ധ്രുവ് വിക്രം, ബോബി സിംഹ, സിമ്രാൻ എന്നിവർ അഭിനയിച്ച മഹാൻ എന്ന ചിത്രമാണ് കാർത്തിക് സുബ്ബരാജ് അവസാനമായി സംവിധാനം ചെയ്തത്. ചിത്രം ഓടിട്ടിയിലാണ് റിലീസ് ചെയ്തത്. ധാരാളം വിമർശനങ്ങൾ ചിത്രം നേരിട്ടിരുന്നു.
ഇപ്പോൾ രാഘവ ലോറൻസും എസ്‌ജെ സൂര്യയും ഒന്നിക്കുന്ന ജിഗർതാണ്ഡ ഡബിൾ എക്‌സ് സംവിധാനം ചെയ്യുകയാണ് അദ്ദേഹം. ചിത്രം വൻ വിജയമാകുമെന്നാണ് പ്രതീക്ഷ. ജിഗർതാണ്ഡ എന്ന ചിത്രത്തിന്റെ രണ്ടാം ഭാഗമാണിത്.