എന്റർടെയ്ൻമെന്റ് ഡെസ്ക്
സിനിമയില്‍ 16 വര്‍ഷം പൂര്‍ത്തിയാക്കി കോളിവുഡ് മുന്‍നിര നായകന്‍ കാര്‍ത്തി. 24 ചിത്രങ്ങളില്‍ നായകനായി എത്തിയ കാര്‍ത്തി വലിയ ആരാധകവൃന്ദത്തെ തന്നെ നേടിയെടുത്തിട്ടുണ്ട്
2007 ല്‍ പുറത്തിറങ്ങിയ 'പരുത്തി വീരന്‍' എന്ന സിനിമയിലൂടെയാണ് കാര്‍ത്തി നായകനായി എത്തുന്നത്. തുടക്കം മുതല്‍ ഒടുക്കം വരെ അസാമാന്യ പ്രകടനം കാഴ്ച്ചവച്ച കാര്‍ത്തിയുടെ പ്രകടനം നിരൂപക പ്രശംസ ഏറ്റുവാങ്ങി
ആദ്യ അഞ്ച് ചിത്രങ്ങളും ബോക്‌സ് ഓഫീസ് ഹിറ്റ് ... കാർത്തിയുടെ വളർച്ചയ്ക്ക് വേഗം കൂട്ടി
തമന്നയ്ക്കൊപ്പം പ്രധാന വേഷത്തിലെത്തിയ പയ്യ കാര്‍ത്തിയുടെ അഭിനയ ജീവിത്തിന് പുതിയ മുഖം നല്‍കി. മദ്രാസും കൊമ്പനും വേറിട്ട കഥാപാത്രങ്ങളായി
സംവിധായകന്‍ പൈഡിപ്പള്ളിയുമായി കൈകോര്‍ത്ത തമിഴ്-തെലുങ്ക് ദ്വിഭാഷാ ചിത്രം തോഴാ/ ഊപ്പിരി കാര്‍ത്തിക്ക് തെലുങ്കിലേക്കുള്ള വഴി തുറന്നു
ജ്യോതികയ്‌ക്കൊപ്പമെത്തിയ തമ്പിയിലെ പ്രകടനങ്ങള്‍ക്ക് ഇരുവര്‍ക്കും മികച്ച പ്രതികരണമാണ് ലഭിച്ചത്. ചിത്രം ബോക്‌സ് ഓഫീസിലും വിജയം നേടി
ലോകേഷ് കനകരാജ് സംവിധാനം ചെയ്ത സംവിധാന ചെയ്ത പവര്‍ പാക്ക്ഡ് ആക്ഷന്‍ ഡ്രാമയായ കൈതിയാണ് കാർത്തിയുടെ ഏറ്റവും ചർച്ച ചെയ്യപ്പെട്ട ചിത്രങ്ങളിലൊന്ന് . ലോകേഷ് സിനിമാറ്റിക് യൂണിവേഴ്സിലെ ആദ്യ നായകൻ കൂടിയാണ് കാർത്തി .
പൊന്നിയന്‍ സെല്‍വന്‍-1 ലെ വന്തിയത്തേവന്‍ എന്ന കാര്‍ത്തിയുടെ കഥാപാത്രം പ്രശംസ പിടിച്ചു പറ്റി. ചിത്രത്തിന്റെ കഥ മുന്നോട്ട് കൊണ്ട് പോകുന്നത് കാര്‍ത്തിയുടെ കഥാപാത്രമാണ്
വിരുമാന്‍ ആണ് കാര്‍ത്തിയുടെ പുറത്തിറങ്ങിയ അവസാന ചിത്രം. ആദ്യ വാരം തന്നെ ചിത്രത്തിന്റ ബോക്‌സ് ഓഫീസ് കളക്ഷന്‍ 30 കോടി കടന്നു.