എന്റർടെയ്ൻമെന്റ് ഡെസ്ക്
സിനിമയ്ക്ക് പുറത്തെന്ന പോലും അകത്തും ഇത്രയധികം ആരാധിക്കപ്പെടുന്ന, ആഘോഷിക്കപ്പെടുന്ന മറ്റ് താരങ്ങൾ ഉണ്ടോയെന്ന് സംശയമാണ്. മോഹൻലാലിന്റെ ആരാധക കഥാപാത്രങ്ങളായും ലാലേട്ടനെ കുറിച്ച് പാടിയും ലാലിസത്തെ അടയാളപ്പെടുത്തിയ മലയാള സിനിമകളുമുണ്ട് നിരവധി...
രസികന്‍
ലാല്‍ ജോസ് സംവിധാനം രസികനിലെ ദിലീപിന്റെ കഥാപാത്രം മോഹൻലാൽ ആരാധകനായിരുന്നു
രസികനിലെ 'നീ വാടാ തെമ്മാടി' എന്ന ഗാനവും മോഹൻലാൽ - മമ്മൂട്ടി ആരാധകർ തമ്മിലുള്ള ഫാൻ ഫൈറ്റ് ആയിട്ടാണ് ഒരുക്കിയിരിക്കുന്നത്
ക്വീന്‍
ഒരു പിടി പുതുമുഖങ്ങളുമായി തിരശീലയില്‍ എത്തിയ സിനിമയായിരുന്നു ക്വീന്‍. ഡിജോ ജോസ് ആന്റണിയുടെ സംവിധാനത്തിലെത്തിയ ചിത്രം സാമൂഹിക പ്രശ്‌നങ്ങളെ കേന്ദ്രീകരിച്ചുള്ളതാണെങ്കിലും സിനിമയിലെ മോഹന്‍ലാല്‍ റെവഫറന്‍സ് വലിയ ശ്രദ്ധനേടിയിരുന്നു
'നെഞ്ചിനകത്ത് ലാലേട്ടന്‍, നെഞ്ച് വിരിച്ച് ലാലേട്ടന്‍' എന്ന ഗാനം മോഹന്‍ലാല്‍ ആന്തം എന്ന നിലയിലാണ് പുറത്ത് വന്നത്. മോഹന്‍ലാല്‍ ആരാധകര്‍ക്കിടയില്‍ പാട്ടിന് വന്‍ സ്വീകാര്യതയാണ് ലഭിച്ചത്
മോഹന്‍ലാല്‍ അതിഥിയായി എത്തുന്ന പൊതു പരിപാടികളിലും പുരസ്‌കാര വേദികളിലും പിന്നീട് പലകുറി മുഴങ്ങി കേട്ടു ഈ ഗാനം
മോഹന്‍ലാല്‍
താരത്തിന്റെ പേരില്‍ തന്നെ അരങ്ങിലെത്തിയ സിനിമയായിരുന്നു മോഹന്‍ലാല്‍. സൂപ്പര്‍താരത്തിന്റെ കടുത്ത ആരാധികയായ പെണ്‍കുട്ടിയും അവളുടെ ജീവിതത്തിലെ മോഹന്‍ലാല്‍ ചിത്രങ്ങളുടെ സ്വാധീനവുമായിരുന്നു ഈ മഞ്ജു വാര്യർ ചിത്രത്തിന്റെ ഇതിവൃത്തം
സിനിമയിലെ ലാലേട്ടാ 'ലാ ലാ ല ല' എന്ന ഗാനം ശരിക്കുമൊരു മോഹന്‍ലാല്‍ ട്രിബ്യൂട്ട് തന്നെയായിരുന്നു. അരങ്ങേറ്റം മുതല്‍ മലയാള സിനിമയ്ക്കും മലയാളികള്‍ക്കും മോഹന്‍ലാല്‍ ആരായിരുന്നുവെന്ന് പറയുന്ന ഗാനമാണ് ഇത്
നടന്‍ ഇന്ദ്രജിത്ത് സുകുമാരന്റെ മകള്‍ പ്രാര്‍ത്ഥന ഇന്ദ്രജിത്താണ് ഗാനം ആലപിച്ചിരിക്കുന്നത്. സിനിമയുടെ റിലീസിന് മുമ്പ് തന്നെ പാട്ട് ഹിറ്റായിരുന്നു