വെബ് ഡെസ്ക്
പ്രേക്ഷകർക്കിടയിൽ ഏറെ പ്രചാരമുള്ള ഒടിടി പ്ലാറ്റ്ഫോമാണ് നെറ്റ്ഫ്ലിക്സ്. ദി ആർച്ചീസ് ഉൾപ്പടെ നിരവധി ചിത്രങ്ങളും സീരീസുകളുമാണ് ഈ വർഷം നെറ്റ്ഫ്ലിക്സിൽ റിലീസിനൊരുങ്ങുന്നത്.
ഈ വർഷം പുറത്തിറങ്ങാനിരിക്കുന്ന ആരാധകർ ഏറെ കാത്തിരിക്കുന്ന നെറ്റ്ഫ്ലിക്സ് റിലീസുകൾ ഏതൊക്കെയാണെന്ന് നോക്കാം
ദി ആർച്ചീസ്
സോയ അക്തർ ഒരുക്കുന്ന ചിത്രമായ 'ദി ആർച്ചീസി'ന്റെ ട്രെയ്ലറും ടൈറ്റിൽ ഗാനവും ഇതിനോടകം തന്നെ സമൂഹമാധ്യങ്ങളിൽ തരംഗമായി മാറിയിട്ടുണ്ട്. ബോളിവുഡ് സൂപ്പർ താരങ്ങളുടെ മക്കളുടെ അരങ്ങേറ്റ ചിത്രമെന്ന രീതിയിലും ദി ആർച്ചിസ് ചർച്ചാവിഷയമാണ്
ഷാരൂഖ് ഖാന്റെ മകൾ സുഹാന ഖാൻ, നിർമാതാവ് ബോണി കപൂറിന്റേയും ശ്രീദേവിയുടേയും രണ്ടാമത്തെ മകൾ ഖുഷി കപൂർ, അമിതാഭ് ബച്ചന്റെ കൊച്ചു മകൻ അഗസ്ത്യ നന്ദ, മിഹിർ അഹൂജ, ഡോട്ട്, യുവരാജ് മെൻഡ, വേദംഗ് റെയ്ന എന്നിവരാണ് ചിത്രത്തിലെ പ്രധാന താരങ്ങൾ. ഡിസംബർ ഏഴിനാണ് ചിത്രത്തിന്റെ റിലീസ്
ദി വില്ലേജ്
ഹോറർ മൂഡിലുള്ള തമിഴ് പരമ്പരയാണ് ദി വില്ലേജ്. ആര്യ, ദിവ്യ പിള്ള, ആഴിയാ, ആടുകളം നരേൻ, ജോർജ് മരിയൻ, പൂജ രാമചന്ദ്രൻ തുടങ്ങിയവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്
ഗ്യോൻ സൊങ് ക്രീയേച്ചർ
പ്രശ്‌സത കെ-ഡ്രാമ താരങ്ങളായ പാർക്ക് സൊജൂൺ, ഹൻ സൊഹീ എന്നിവർ കേന്ദ്രകഥാപാത്രങ്ങളിലെത്തുന്ന കൊറിയൻ ത്രില്ലർ ഡ്രാമയാണ് ഗ്യോൻ സൊങ് ക്രീയേച്ചർ. ഡിസംബർ 22നാണ് റിലീസ്
സ്ക്വിഡ് ഗെയിം: ദി ചലഞ്ച്
നെറ്റ്ഫ്ലിക്സ് ചരിത്രത്തിൽ ഏറ്റവും കൂടുതൽ ആളുകൾ കണ്ട പരമ്പരയാണ് സ്ക്വിഡ് ഗെയിം. അതിൽ നിന്നും പ്രചോദനം ഉൾക്കൊണ്ട് ഒരുക്കിയിരിക്കുന്ന യഥാർത്ഥ ഷോയാണ് സ്ക്വിഡ് ഗെയിം; ദി ചലഞ്ച്. നവംബർ 22നാണ് നെറ്റ്ഫ്ലിക്സിൽ റിലീസ്
ദി റെയിൽവേ മെൻ
ആർ മാധവൻ കേന്ദ്രകഥാപാത്രത്തിലെത്തുന്ന ഏറ്റവും പുതിയ സീരീസാണ് ദി റെയിൽവേ മെൻ. നാല് എപ്പിസോഡ് മാത്രമുള്ള ഈ പരമ്പര ഭോപ്പാൽ വാതക ദുരന്തത്തെ ആസ്പദമാക്കിയുള്ളതാണ്, ഭോപ്പാലിലെ വിഷവാതക ചോർച്ചയിൽ പെട്ടവരെ രക്ഷിക്കാനായി ഇറങ്ങിത്തിരിച്ച റെയിൽവേ ജീവനക്കാരുടെ കഥയാണ് പ്രധാന ഇതിവൃത്തം. നവംബർ 18 ആണ് റിലീസ്