വെബ് ഡെസ്ക്
ജാപ്പനീസ്, കൊറിയൻ പരമ്പരകൾക്കും ചിത്രങ്ങൾക്കും ജനപ്രീതി ഏറിവരുകയാണ്. യുവാക്കൾക്കിടയിൽ ഹരമാണ് ജാപ്പനീസ് മാങ്ക
ജാപ്പനീസ് ഭാഷയിലിറങ്ങുന്ന കോമിക് പുസ്തകങ്ങള്‍, കാര്‍ട്ടൂണുകള്‍, അനിമേറ്റഡ് ചിത്രങ്ങള്‍ എന്നിവയെ പൊതുവായി പറയുന്ന പേരാണ് 'മാങ്ക'. ജാപ്പനീസ് മാങ്കകളുടെയും അനിമേയുടെയും ലോകത്തേക്ക് ചുവടുവയ്ക്കാൻ ആഗ്രഹിക്കുന്നവർക്ക് കാണാൻ പറ്റിയ 5 സീരീസുകൾ
ഡെത്ത് നോട്ട്
പേരെഴുതിയാൽ നിമിഷങ്ങൾക്കുള്ളിൽ മരണം ഉറപ്പ്, അതിസമർഥനായ ഒരു വിദ്യാർഥിയുടെ കൈയിൽ ഈ ഡെത്ത് നോട്ട് കിട്ടുന്നതോടെയാണ് ഈ സീരിസിന്റെ കഥയാരംഭിക്കുന്നത്. റ്യുക്ക് എന്ന 'ഷിനുഗാമിയും' 'എൽ' എന്ന അതിസമർഥനായ കുറ്റാന്വേഷകനും രംഗപ്രവേശനം ചെയ്യുന്നതോടെ കഥാഗതി തന്നെ മാറും
ഇറേസ്ഡ്
2012 മുതൽ 2016 വരെയിറങ്ങിയ 9 വോള്യങ്ങളായി പുറത്തിറങ്ങിയ മാങ്ക, 12 എപ്പിസോഡുള്ള അനിമേ പരമ്പരയായിട്ടാണ് പുറത്തിറക്കിയത്
ഡ്രാഗൺ ബോൾ
ലോകത്തിൽ ഏറ്റവും കൂടുതൽ ആരാധകരുള്ള ജാപ്പനീസ് അനിമേകളിൽ ഒന്നാണ് ഡ്രാഗൺ ബോൾ
നറൂട്ടോ
നിഞ്ച പ്രമേയമാക്കി പുറത്തിറങ്ങിയ ലോകപ്രശസ്ത സീരീസുകളിലൊന്നാണ് നരൂട്ടോ
വൺ പഞ്ച് മാൻ
സൂപ്പർഹീറോ പശ്ചാത്തലത്തിൽ തമാശയും ആക്ഷനും കോർത്തിണക്കി ഒരുക്കിയിട്ടുള്ള ജാപ്പനീസ് അനിമേയാണ് വൺ പഞ്ച് മാൻ