വെബ് ഡെസ്ക്
തങ്ങളുടെ ഏതൊക്കെ ഷോകളാണ് ഏറ്റവും കൂടുതല്‍ പേര്‍ കണ്ടത് എന്നതു സംബന്ധിച്ച് നെറ്റ്ഫ്‌ളിക്‌സ് ഒരിക്കലും ഔദ്യോഗിക കണക്കുകള്‍ പുറത്തുവിടാറില്ല.
എന്നാല്‍ ആദ്യ 28 ദിവസത്തിനിടെ ഏറ്റവും കൂടുതല്‍ മണിക്കൂര്‍ നേരം പ്രേക്ഷകര്‍ പ്ലേ ചെയ്ത ഷോകളുടെ പട്ടിക അവര്‍ ഇടയ്ക്കിടെ പുറത്തുവിടും. കഴിഞ്ഞ 28 ദിവസത്തിനിടെ കൂടുതല്‍ ആരാധകര്‍ ഏതിനൊക്കെയെന്ന് പരിശോധിക്കാം.
ഹീരാമണ്ഡി
വിഖ്യാത ബോളിവുഡ് സംവിധായകനും നിര്‍മാതാവും തിരക്കഥാകൃത്തുമായ സഞ്ജയ് ലീലാ ബന്‍സാലി നിര്‍മിക്കുകയും തിരക്കഥയും സംവിധാനവും നിര്‍വഹിക്കുകയും ചെയ്ത ആദ്യ ഇന്ത്യന്‍ വെബ്‌സീരീസാണ് ഹീരാമണ്ഡി. പോയ വാരത്തില്‍ നെറ്റ്ഫ്‌ളിക്‌സിലെ വമ്പന്‍ ഹിറ്റാണ് അത്. നിലവില്‍ 43 രാജ്യങ്ങളില്‍ നെറ്റ്ഫ്‌ളിക്‌സില്‍ ടോപ് ടെന്‍ ആണ് ഹീരാമണ്ഡി.
സ്‌ക്വിഡ് ഗെയിം
ലോകമെമ്പാടും ആരാധകരുടെ സ്‌ക്വിഡ് ഗെയിം നെറ്റ്ഫ്‌ളിക്‌സിന്റെ എക്കാലത്തെയും സൂപ്പര്‍ ഹിറ്റ് സീരീസാണെന്നു പറയാം. ആഗോള തലത്തില്‍ 1.65 ബില്യണ്‍ മണിക്കൂറിന്റെ വ്യൂവര്‍ഷിപ്പാണ് നെറ്റ്ഫ്‌ളിക്‌സില്‍ ഈ കൊറിയന്‍ ത്രില്ലര്‍ സീരീസിനുള്ളത്.
സ്‌ട്രെയ്ഞ്ചര്‍ തിങ്‌സ് സീസണ്‍ 4
ആരാധകരുടെ നീണ്ട കാത്തിരുപ്പിന് ശേഷമാണ് സയന്‍സ് ഫിക്ഷന്‍ സീരീസായ സ്‌ട്രെയ്ഞ്ചര്‍ തിങ്‌സിന്റെ നാലാം സീസണ്‍ റിലീസ് ചെയ്തത്. പുതിയ സീസണിന്റെ ആദ്യ 28 ദിവസത്തില്‍ 1.35 ബില്യണ്‍ മണിക്കൂറിന്റെ വ്യൂവര്‍ഷിപ്പാണ് സ്‌ട്രെയ്ഞ്ചര്‍ തിങ്‌സ് നേടിയത്.
വെനസ്‌ഡേ
അമേരിക്കന്‍ യുവനടി ജെന്ന ഒര്‍ട്ടേഗയെ മുഖ്യകഥാപാത്രമാക്കി വിഖ്യാത അമേരിക്കന്‍ സംവിധായകനും നിര്‍മാതാവുമായ ടിം ബര്‍ട്ടണ്‍ നിര്‍മിച്ച വെനസ്‌ഡേ ആഗോളതലത്തില്‍ വിവിധ പ്രായക്കാരെ ആകര്‍ഷിച്ച ഒന്നാണ്. 1.24 ബില്യണ്‍ മണിക്കൂറിന്റെ വ്യൂവര്‍ഷിപ്പാണ് വെനസ്‌ഡേയ്ക്ക് ലഭിച്ചത്.
മോണ്‍സ്റ്റര്‍: ദ ജെഫ്രി ഡാഹ്മര്‍ സ്‌റ്റോറി
അമേരിക്കയെ കിടുകിടാ വിറപ്പിച്ച നരഭോജിയും സീരിയല്‍ കില്ലറുമായ ജെഫ്രി ഡാഹ്മറിന്റെ ജീവിത കഥ പറയുന്ന 'മോണ്‍സ്റ്റര്‍: ദ ജെഫ്രി ഡാഹ്മര്‍ സ്‌റ്റോറി' എന്ന സീരീസിന് വന്‍ ജനപ്രീതിയാണ് നെറ്റ്ഫ്‌ളിക്‌സില്‍. ഇവാന്‍ പീറ്റേഴ്‌സ് മുഖ്യകഥാപാത്രമായി എത്തുന്ന ഈ സീരീസ് ഇതുവരെ 856.22 മില്യണ്‍ മണിക്കൂറിന്റെ വ്യൂവര്‍ഷിപ്പാണ് നേടിയിട്ടുള്ളത്.
മണി ഹെയ്‌സ്റ്റ്: സീസണ്‍ 5
ലോകമെമ്പാടും ആരാധകരെ സൃഷ്ടിച്ച സ്പാനിഷ് സീരീസാണ് മണിഹെയ്‌സ്റ്റ്. പ്രൊഫസറും സംഘവും നടത്തിയ കൊള്ളകളുടെ കഥപറഞ്ഞ സീരീസിന്റെ അവസാന ഭാഗം ഏറെ കാത്തിരുപ്പിന് ശേഷമാണ് റിലീസ് ആയത്. അതിന് ഇതുവരെ 792.23 മില്യണ്‍ മണിക്കൂറിന്റെ വ്യൂവര്‍ഷിപ്പാണ് ലഭിച്ചത്.