ത്രില്ലടിപ്പിക്കാൻ ബ്ലാക്ക് പാന്തര്‍, ചിരിപ്പിക്കാന്‍ മുകുന്ദന്‍ ഉണ്ണി അസോസിയേറ്റ്സ്

വെബ് ഡെസ്ക്

തട്ടാശ്ശേരി കൂട്ടം

ദിലീപിന്‍റെ സഹോദരന്‍ അനൂപ് കുമാര്‍ സംവിധാനം ചെയ്യുന്ന 'തട്ടാശ്ശേരി കൂട്ട'ത്തില്‍ അര്‍ജുന്‍ അശോകന്‍ നായകനായി എത്തുന്നു. ഗ്രാന്‍റ് പ്രൊഡക്ഷന്‍സിന്‍റെ ബാനറില്‍ സിനിമ നിര്‍മിച്ചിരിക്കുന്നത് ദിലീപ് ആണ്

മുകുന്ദന്‍ ഉണ്ണി അസോസിയേറ്റ്സ്

വിജയത്തിന്‍റെ പുറകെ ഓടുന്ന വക്കീലിന്‍റെ വേഷത്തില്‍ വിനീത് ശ്രീനിവാസനെത്തുന്ന സിനിമയാണ് 'മുകുന്ദനുണ്ണി അസോസിയേറ്റ്സ്.' അഭിനവ് സുന്ദര്‍ നായക് ഒരുക്കുന്ന സിനിമ നര്‍മത്തിന് പ്രാധാന്യം നല്‍കുന്നതാണ്

ബ്ലാക്ക് പാന്തര്‍: വക്കാന്ത ഫോര്‍

മാര്‍വല്‍ സിനിമാറ്റിക് യൂണിവേഴ്സിന്‍റെ ഭാഗമായി പുറത്തിറങ്ങുന്ന ബ്ലാക്ക് പാന്തറിന്‍റെ രണ്ടാം ഭാഗമാണ് ഈ ചിത്രം. ആദ്യ ഭാഗത്തില്‍ ബ്ലാക്ക് പാന്തറായെത്തിയത് ചാഡ്വിക് ബോസ്മാന്‍ ആയിരുന്നു

ഗില ദ്വീപ്

ഇന്ദ്രന്‍സ്, കൈലാഷ് തുടങ്ങിയവര്‍ അഭിനയിക്കുന്ന സിനിമ ടെക്നോ ത്രില്ലര്‍ ഴോണറില്‍ വരുന്നതാണ്. വലിയൊരു സാമൂഹ്യവിഷയത്തെ ത്രില്ലര്‍ മോഡലില്‍ അവതരിപ്പിക്കുന്ന ചിത്രം, കുടുംബ പശ്ചാത്തലത്തിലാണ് കഥ പറയുന്നത്.

യശോദ

സാമന്തയും ഉണ്ണി മുകുന്ദനും പ്രധാനവേഷത്തില്‍ എത്തുന്ന യശോദ , ആക്ഷന്‍ പാക്ക്ഡ് ഇമോഷണല്‍ ത്രില്ലറാണ്. വാടക ഗര്‍ഭധാരണവും അതില്‍ നടക്കുന്ന മെഡിക്കല്‍ കുറ്റകൃത്യങ്ങളുമാണ് പ്രമേയം.

ആനപ്പറമ്പിലെ വേള്‍ഡ് കപ്പ്

ഫുട്ബോള്‍ വേള്‍ഡ്‍കപ്പിനെ വരവേല്‍ക്കാന്‍ ഒരുങ്ങിയിരിക്കുന്ന ഉത്തരകേരളത്തിലെ ഒരു ഗ്രാമമാണ് കഥാപശ്ചാത്തലം. കടുത്ത ഫുട്ബോള്‍ പ്രേമിയായ ഒന്‍പത് വയസ്സുകാരന്‍റെ ജീവിതത്തിലേക്ക് വരുന്ന അപ്രതീക്ഷിത അതിഥിയുടേയും തുടര്‍ന്ന് അവന്‍റെ ജീവിതത്തിലുണ്ടാവുന്ന മാറ്റങ്ങളുമാണ് ചിത്രത്തിന്‍റെ പ്രമേയം.