എന്റർടെയ്ൻമെന്റ് ഡെസ്ക്
കൊറിയൻ ചിത്രങ്ങൾക്കും ഡ്രാമകൾക്കും ലോകമെമ്പാടും ആരാധകരുണ്ട്. ചിത്രങ്ങളുടെ മേക്കിങ് ക്വാളിറ്റിയും മികച്ച കഥാതന്തുക്കളും തന്നെയാണ് സിനിമ പ്രേമികളെ അതിൽ പിടിച്ചിരുത്തുന്നത്.
ചില മസ്റ്റ് വാച്ച് കൊറിയൻ ചിത്രങ്ങൾ ഇതാ
ട്രെയിൻ ടു ബുസാൻ (2016 )
ഈ ചിത്രം കാണാത്ത കൊറിയൻ സിനിമ പ്രേമികൾ വിരളമായിരിക്കും. സോമ്പി ഔട്ബ്രേക് ഉണ്ടാകുമ്പോൾ രക്ഷപ്പെടാൻ ശ്രമിക്കുന്ന ഒരു ട്രയിനിലെ യാത്രക്കാരെയാണ് കഥ പിന്തുടരുന്നത്. ലോകത്താകമാനം ധാരാളം ആരാധകർ ഈ ത്രില്ലർ ചിത്രത്തിനുണ്ട്.
ട്വന്റീന്ത് സെഞ്ച്വറി ഗേൾ (2020 )
1999 ലെ കഥാപശ്ചാത്തലത്തിൽ കുറച്ച് കൗമാരക്കാരുടെ സ്നേഹവും സൗഹൃദവും പ്രണയവുമെല്ലാം പറയുന്ന ചിത്രമാണിത്. ഒരുപാട് പ്ലോട്ട് ട്വിസ്റ്റുകൾ ഉള്ള ഒരു ഇമോഷണൽ റോളർ കോസ്റ്റർ കൂടിയാണ് ചിത്രം.
സൈലെൻസ്ഡ് (2011 )
നമ്മളെ വളരെ വേദനിപ്പിക്കുകയും വേട്ടയാടുകയും ചെയ്യാൻ പാകത്തിലുള്ള ചിത്രമാണ് സൈലെൻസ്ഡ്. കേൾവി സംബന്ധമായ പ്രശ്നമുള്ള ഭിന്നശേഷിക്കാരായ കുട്ടികൾക്ക് സ്പെഷ്യൽ സ്കൂളിൽ നേരിടേണ്ടി വരുന്ന ലൈംഗിക ആക്രമങ്ങളും പീഡനങ്ങളും ഒരു അധ്യാപകൻ പുറത്തു കൊണ്ട് വരുന്നതാണ് കഥാതന്തു.
കിൽ ബോക്സൂൺ ( 2023 )
ഒരു മുൻനിര അസാസിനേറ്ററായ ചിത്രത്തിലെ നായിക വളരെ കരുതലും സ്നേഹവും ഉള്ള ഒരമ്മ കൂടിയാണ്. വളരെ ത്രില്ലിങ്ങായ സാഹചര്യങ്ങളിലൂടെയാണ് കഥ കടന്ന് പോകുന്നത്.
പാരസൈറ്റ് ( 2019 )
ഈ ചിത്രത്തിന് അധികം ഇൻട്രൊഡക്ഷനുകളുടെ ആവശ്യം ഇല്ല. നാല് ഓസ്കാർ പുരസ്കാരം നേടിയ വലിയ നിരൂപപക പ്രശംസ നേടിയ കൊറിയൻ ചിത്രമാണിത്. സാമ്പത്തികമായി ഉയർന്നതും താഴ്ന്നതുമായ നിലയിൽ നിൽക്കുന്ന മനുഷ്യരെയാണ് ഈ ചിത്രത്തിൽ കേന്ദ്രീകരിക്കുന്നത്.
ഹിസ് ലാസ്റ് ഗിഫ്റ്റ് (2008 )
ഹൃദയസ്പർശിയായ കഥാപരിസരങ്ങളിലൂടെയാണ് ഈ ചിത്രം കടന്ന് പോകുന്നത്. രോഗബാധിതയായ ഒരു പെൺകുട്ടിയെ രക്ഷിക്കാൻ ജയിലിൽ നിന്ന് താത്കാലിക അവധിയിൽ വരുന്ന ഒരു തടവുകാരനെ ചുറ്റിപ്പറ്റിയാണ് കഥ മുന്നേറുന്നത്.