'ഉമ്മ ഇന്നെന്നെ കൊല്ലും': പുത്തൻ ഹെയർസ്‌റ്റൈലുമായി നസ്രിയ

എന്റർടെയ്ൻമെന്റ് ഡെസ്ക്

ഇൻസ്റ്റാഗ്രാമിൽ പുത്തൻ ഹെയർസ്റ്റൈൽ ലുക്കിലുള്ള ചിത്രങ്ങൾ പങ്കുവെച്ച് നസ്രിയ നസിം.

മുടി മുറിച്ച് സ്റ്റൈലിഷ് ലുക്കിലുള്ള ചിത്രങ്ങളാണ് നസ്രിയ പങ്കുവെച്ചിരിക്കുന്നത്.

'ഉമ്മ ഇന്നെന്നെ കൊല്ലും' എന്ന അടികുറിപ്പോടെയാണ് താരം ചിത്രങ്ങൾ പങ്കിട്ടത്.

ഒരിടവേളക്ക് ശേഷം വീണ്ടും മലയാളസിനിമയിൽ സജീവമാകാനിരിക്കുകയാണ് നസ്രിയ

എം സി ജിതിൻ സംവിധാനം ചെയ്യുന്ന ‘സൂക്ഷ്മദര്‍ശിനി’യിലൂടെയാണ് നസ്രിയ തിരിച്ച് വരവിനൊരുങ്ങുന്നത്

ബേസിൽ ജോസഫാണ് ചിത്രത്തിൽ പ്രധാനകഥാപാത്രത്തെ അവതരിപ്പിക്കുന്നത്.

2022 ൽ പുറത്തിറങ്ങിയ തെലുഗു ചിത്രം അൻ്റെ സുന്ദരനികിയാണ് നസ്രിയയുടെ അവസാന ചിത്രം.