വെബ് ഡെസ്ക്
പി പി കുഞ്ഞികൃഷ്ണന്‍
മലയാള സിനിമ ഇന്നോളം കണ്ടതില്‍ ഏറ്റവും സരസനും രസികനുമായ മജിസ്‌ട്രേറ്റ് . ന്നാ താന്‍ കേസ് കൊട് എന്ന ചിത്രം മലയാളത്തിന് സമ്മാനിച്ച പ്രതിഭ . റിട്ടയേര്‍ഡ് ഹിന്ദി അധ്യാപകനാണ് കുഞ്ഞികൃഷ്ണന്‍
ഗായത്രി ശങ്കര്‍
തമിഴില്‍ നിന്ന് മലയാളത്തിലേക്ക് എത്തിയ പാതി മലയാളിയായ നായിക . ന്നാ താന്‍ കേസ് കൊട് ആദ്യ മലയാള ചിത്രം .
ദേവി വര്‍മ്മ
സൗദി വെള്ളക്കയിലെ ആയുഷുമ്മ. ഒരു വാട്‌സ് ആപ്പ് സ്റ്റാറ്റസില്‍ നിന്ന് സംവിധായകന്‍ തരുണ്‍ മൂര്‍ത്തി കണ്ടെത്തിയ പ്രതിഭ . തൃപ്പൂണിത്തുറ സ്വദേശി
ചിത്ര നായര്‍
ന്നാ നാന്‍ കേസ് കൊട് ആദ്യചിത്രം … ചിത്രത്തിലെ ഒറ്റ ഡയലോഗ് കൊണ്ട് തന്നെ വൈറലായ കഥാപാത്രം . സുമലത ടീച്ചർ ജീവിതത്തിലും ടീച്ചറാണ് . കാസര്‍ഗോഡ് സ്വദേശി, ഡാന്‍സറും ആണ്
അഭിനവ് സുന്ദര്‍ നായക് (സംവിധായകന്‍)
മഹേഷ് നാരായണന്‍, അപ്പു ഭട്ടത്തിരി എന്നിവര്‍ക്ക് പിന്നാലെ എഡിറ്റിങ്ങില്‍ നിന്ന് സംവിധാനത്തിലേക്ക്.
മുകുന്ദന്‍ ഉണ്ണി അസോസിയേറ്റ്‌സാണ് ആദ്യ ചിത്രം. ഗോദ, വായ് മൂടി പേശവും തുടങ്ങിയ ചിത്രങ്ങളുടെ എഡിറ്ററായിരുന്നു
ഷാഹി കബീര്‍ (സംവിധായകൻ)
തിരക്കഥാകൃത്തില്‍ നിന്ന് സംവിധായകനിലേക്ക് ആദ്യ ചിത്രം ഇലവീഴാ പൂഞ്ചിറ. ജോസഫ് നായാട്ട് ആരവം റൈറ്റര്‍ എന്നീ ചിത്രങ്ങളുടെ തിരക്കഥാകൃത്താണ്
നിതിന്‍ ലൂക്കോസ് (സംവിധായകൻ)
സൗണ്ട് എന്‍ജീനിയറിങ്ങില്‍ നിന്ന് സംവിധാകനിലേക്ക് ആദ്യ ചിത്രം . ആദ്യ ചിത്രം പക
കുടശ്ശനാട് കനകം
ജയ ജയ ജയ ജയ ഹേ യിൽ ബേസിലിന്റെ കഥാപാത്രമായ രാജേഷിന്റ അമ്മ. നാടകരംഗത്ത് 35 വര്‍ഷത്തെ പരിചയം . ഓഡിഷനില്‍ പങ്കെടുത്താണ് സിനിമയിലേക്ക് എത്തിയത്. ആദ്യ സിനിമയില്‍ തന്നെ കൈയൊപ്പ് പതിപ്പിച്ച കനകം നര്‍ത്തകിയും നൃത്താധ്യപികയുമാണ്
രത്തീന പി ടി
മമ്മൂട്ടിയും പാര്‍വതി തിരുവോത്തും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച പുഴു എന്ന ചിത്രത്തിലൂടെ അരങ്ങേറ്റം . സാമൂഹിക പ്രസക്തമായ വിഷയം കൈകാര്യം ചെയ്ത പുഴുവിലെ മമ്മൂട്ടിയുടെ നെഗറ്റീവ് കഥാപാത്രവും ഏറെ ശ്രദ്ധിക്കപ്പെട്ടു
ഇന്ദു വി എസ്
ആര്‍ട്ടിക്കിള്‍ 19 (1) (എ) എന്ന ചിത്രത്തിലൂടെ മലയാളത്തിന് ലഭിച്ച സംവിധായിക . ആദാമിന്‌റെ മകന്‍ അബു, കുഞ്ഞനന്തന്‌റെ കട, പത്തേമാരി എന്നീ ചിത്രങ്ങളില്‍ അസിസ്റ്റന്റ് സംവിധായികയായിരുന്നു