എന്റർടെയ്ൻമെന്റ് ഡെസ്ക്
പോർ തൊഴിൽ
ശരത്കുമാർ, അശോക് സെൽവൻ, നിഖില വിമൽ എന്നിവരാണ് അഭിനേതാക്കൾ. വിഘ്‌നേഷ് രാജയാണ് സംവിധാനം. ആൽഫ്രഡ് പ്രകാശും വിഘ്‌നേഷ് രാജയും ചേർന്നാണ് തിരക്കഥ. സോണി ലിവിൽ ഓഗസ്റ്റ് 11ന് റിലീസ് ചെയ്തു.
ആദിപുരുഷ്
പ്രഭാസും കൃതി സനോനും പ്രധാന കഥാപാത്രങ്ങളിലെത്തിയ ചിത്രം. ഓം റൗത്ത് സംവിധാനം. രാമായണത്തെ ആസ്പദമാക്കിയുള്ള കഥയെന്നാണ് അവകാശം. നെറ്റ്ഫ്ലിക്സിൽ ഓഗസ്റ്റ് 11ന് റിലീസ് ചെയ്തു.
മെയ്ഡ് ഇൻ ഹെവൻ സീസൺ 2
നാല് വർഷത്തെ കാത്തിരിപ്പിനൊടുവിൽ മെയ്ഡ് ഇൻ ഹെവൻ സീസൺ 2 എത്തിയിരിക്കുന്നു. ശോഭിത ധൂലിപാല, അർജുൻ മാത്തൂർ, ജിം സർഭ്, മോന സിംഗ്, കൽക്കി കോച്ച്ലിൻ, ശശാങ്ക് അറോറ, ത്രിനേത്ര എന്നിവരാണ് അഭിനേതാക്കൾ. ഓഗസ്റ്റ് 10ന് പ്രൈമിലായിരുന്നു റിലീസ്.
ദ കശ്മീർ ഫയൽസ് അൺറിപ്പോർട്ടട്
കാശ്മീരി പണ്ഡിറ്റുകളുടെ കഥ പറയുന്ന ദ കശ്മീർ ഫയൽസ് എന്ന വെബ് സീരിസ് സീ 5 ൽ ഓഗസ്റ്റ് 11ന് റിലീസ് ചെയ്തു. വിവേക് രഞ്ജൻ അഗ്നിഹോത്രിയാണ് സംവിധാനം. പല്ലവി ജോഷി നിർമ്മാണം.
ഹാർട്ട് ഓഫ് സ്റ്റോൺ
ആലിയ ഭട്ടിന്റെ ഹോളിവുഡ് അരങ്ങേറ്റമാണ് ഈ ചിത്രം. ഗാൽ ഗാഡോട്ട്, ആലിയ ഭട്ട്, ജാമി ഡോർനൻ എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഓഗസ്റ്റ് 11ന് നെറ്റ്ഫ്ലിക്സിൽ റിലീസ് ചെയ്തു.
റെഡ് വൈറ്റ് ആൻഡ് റോയൽ ബ്ലൂ
അമേരിക്കൻ എഴുത്തുകാരൻ കേസി മക് ക്വിസ്റ്റന്റെ നോവലിനെ അടിസ്ഥാനമാക്കിയുള്ള ഒരുക്കിയ ചിത്രം. മാത്യു ലോപ്പസ് ആണ് സംവിധാനം. ഓഗസ്റ്റ് 11ന് പ്രൈമിലായിരുന്നു റിലീസ്.
ദ ജെംഗബുരു കഴ്സ്
എഴുത്തുകാരിയും സംവിധായികയുമായ നില മദ്ഹബ് പാണ്ഡയുടെ ദ ജെംഗബുരു കഴ്സ് ഇന്ത്യയിലെ ആദ്യത്തെ ക്ലൈ ഫൈ സീരീസ് ആണ്. സോണി ലിവിൽ ഓഗസ്റ്റ് 9ന് റിലീസ് ചെയ്തു.
ഒൺലി മർഡേഴ്സ് ഇൻ ദി ബിൽഡിങ്
സെലേന ഗോമസും മാർട്ടിൻ ഷോർട്ടുമാണ് പ്രധാന വേഷങ്ങളിൽ എത്തുന്ന അമേരിക്കൻ മിസ്റ്ററി കോമഡി സീരിസ് ആയ ഒൺലി മർഡേഴ്സ് ഇൻ ദി ബിൽഡിങ് ഡിസ്‌നി ഹോട്ട്സ്റ്റാറിൽ ഓഗസ്റ്റ് 8ന് റിലീസ് ചെയ്തു.