വെബ് ഡെസ്ക്
2023ല്‍ തമിഴ് സിനിമാലോകം ആരാധര്‍ക്കായി ഒരുക്കിയിരിക്കുന്നത് വമ്പന്‍ റിലീസുകളാണ്. രജനികാന്ത്, കമൽഹാസൻ , വിജയ് ,വിക്രം, സൂര്യ, ധനുഷ് തുടങ്ങി എല്ലാ സൂപ്പർതാരങ്ങളുടെയും ഏറെ പ്രതീക്ഷയോടെ ഉറ്റുനോക്കുന്ന വര്‍ഷമാണ് ഇത്
പൊന്നിയിന്‍ സെല്‍വന്‍ 2
കല്‍കി കൃഷ്ണമൂര്‍ത്തിയുടെ പൊന്നിയിന്‍ സെല്‍വന്‍ എന്ന നോവലിനെ ആസ്പദമാക്കി മണിരത്നം ഒരുക്കിയ ചിത്രത്തിന്റെ രണ്ടാം ഭാഗം ഏപ്രില്‍ 28ന് തിയേറ്ററുകളില്‍ എത്തും. സിനിമയുടെ ആദ്യ ഭാഗം തിയേറ്ററില്‍ വലിയ വിജയമായിരുന്നു. വിക്രം , ജയം രവി . തൃഷ , ഐശ്വര്യറായ് തുടങ്ങി വലിയ താരനിര തന്നെ ചിത്രത്തിലുണ്ട്
ലിയോ -ബ്‌ളഡി സ്വീറ്റ്
ലോകേഷ് -വിജയ് ചിത്രത്തിന്റെ ടൈറ്റിലും റിലീസ് തീയതിയും ഒരുമിച്ച് പ്രഖ്യാപിച്ചതിന്റെ ആവേശത്തിലാണ് വിജയ് ആരാധകർ. എൽസിയു ആരാധകർ മുഴുവൻ കാത്തിരിക്കുന്ന ചിത്രം ഒക്ടോബർ 19 ന് എത്തും
സൂര്യ 42
നടിപ്പിന്‍ നായകന്‍ സൂര്യയും ദിഷ പട്ടാണിയും കേന്ദ്ര കഥാപാത്രങ്ങളിലെത്തുന്ന ബിഗ് ബജറ്റം ചിത്രം അണിയറയിൽ ഒരുങ്ങുന്നുണ്ട്. ആക്ഷന് പ്രാധാന്യം നൽകിയുള്ള ത്രി ഡി ചിത്രത്തിന്റെ ടൈറ്റിൽ പ്രഖ്യാപിച്ചിട്ടില്ല . തമിഴ് . തെലുങ്ക് . കന്നഡ , ഹിന്ദി ഉൾപ്പെടെ നിരവധി ഭാഷകളിലായാണ് ചിത്രം ഒരുക്കുന്നത്
ജയിലർ
നെല്‍സണ്‍ ദിലീപ് കുമര്‍ സംവിധാനം ചെയ്യുന്ന രജനികാന്തിന്റെ ആക്ഷന്‍ ഡ്രാമ ചിത്രം ദീപാവലി റിലീസിനായി തയ്യാറെടുക്കുകയാണ്. മോഹൻലാലും ജാക്കി ഷെറോഫുമാണ് മറ്റ് താരങ്ങൾ
ഇന്ത്യന്‍ 2
1996 ൽ പുറത്തിറങ്ങിയ ഷങ്കർ കമൽഹാസൻ കൂട്ടുകെട്ടിന്റെ ഇന്ത്യൻ എന്ന ചിത്രത്തിന്റെ രണ്ടാം ഭാഗമാണ് ഇന്ത്യൻ 2 . ആന്ധ്രയിൽ ചിത്രീകരണം തുടരുന്ന ചിത്രം നവംബറിൽ ദീപാവലി റിലീസായി തീയേറ്ററിലെത്തും . കാജൽ അഗർവാളാണ് നായിക
ക്യാപ്റ്റന്‍ മില്ലര്‍
സൂപ്പര്‍സ്റ്റാര്‍ ധനുഷിന്റെ വരാനിരിക്കുന്ന അരുണ്‍ മാതേശ്വരന്‍ ചിത്രം ക്യാപ്റ്റന്‍ മില്ലര്‍ ആരാധകര്‍ ഏറെ ആകാംഷയോടെ കാത്തിരിക്കുന്ന ചിത്രമാണ്. 1940-കളിലെ കഥ പറയുന്ന ചിത്രം ധനുഷിന്റെ കരിയറിലെ തന്നെ മികച്ചതായിരിക്കുമെന്നാണ് ആരാധകരുടെ പ്രതീക്ഷ