വെബ് ഡെസ്ക്
അമേരിക്കയിലെ പ്രശസ്ത കായികവേദിയായ സൂപ്പർ ബൗൾ ഹാഫ് ടൈം ഷോയിലാണ് പോപ് സൂപ്പർതാരം ബേബി ബംപുമായി പ്രത്യക്ഷപ്പെട്ടത്
'ബെറ്റര്‍ ഹാവ് മൈ മണി' എന്ന തൻെറ ഹിറ്റ് ഗാനമാലപിച്ച് ഫ്ലോട്ടിങ് പ്ലാറ്റ്ഫോമിലൂടെ ആയിരക്കണക്കിന് ആരാധകരുടെ ഇടയിലേക്ക് റിഹാന ഇറങ്ങിവരികയായിരുന്നു
ചുവന്ന ജംപ്സ്യൂട്ടിന് മുകളിലായി ചുവന്നബ്രെസ്റ്റ് പേ്‌ളറ്റണിഞ്ഞ പോപ് താരം അതിന് മുകളിലായി ചുവന്ന റെഡ് കോട്ടും ധരിച്ചിരുന്നു. റെഡ് സ്‌നീക്കേഴ്‌സും വസ്ത്രത്തിന് ഇണങ്ങിയ ആഭരണങ്ങളും ഫാഷന്‍ ഐക്കണിനെ കൂടുതൽ സന്ദരിയാക്കി.
വെള്ള വസ്ത്രമണിഞ്ഞ് ചടുലതാളത്തിൽ നൃത്തം ചെയ്യുന്ന പിന്നണി നർത്തകരുടെ കൂടെ തൻെറ ചുവന്ന കോട്ട് മാറ്റി റിഹാനയും ചുവടുവയ്ക്കാൻ തുടങ്ങി. എന്നാൽ പതിവിൽ കുറഞ്ഞ മെയ് വഴക്കത്തോടെയുള്ള താരത്തിൻെറ നൃത്തം ആരാധകരിൽ സംശയത്തിന് കാരണമായി.
ബേബി ബംപ് പ്രത്യക്ഷപ്പെട്ടതോടെ കാണികളുടെ ആകാംക്ഷയ്ക്ക് ആക്കം കൂടി. അവർ റിഹാനയുടെ ഓരോ ചുവടും സൂക്ഷ്മമായി ശ്രദ്ധിച്ചു.
വേദിയിൽ റിഹാനയുടെ പ്രകടനത്തിന് ശേഷം സ്റ്റേഡിയത്തിൽ കാണികൾക്കിടയിൽ താരത്തിൻെറ ബേബി ബംപ് വിഷയമായി മാറിയിരുന്നു. വൈകാതെ സൂപ്പർ സ്റ്റാറിൻെറ പ്രതിനിധി റിഹാന ഗർഭിണിയാണെന്ന വിവരം ഉറപ്പിച്ചു.
ഒൻപത് മാസത്തിന് മുൻപാണ് റിഹാന പങ്കാളിയായ റാപ്പർ ആസാപ് റോക്കിയോടൊപ്പം ആദ്യ കുഞ്ഞിനെ വരവേറ്റത്. പോപ് താരത്തിൻെറ രണ്ടാമത്തെ കൺമണിക്കായുള്ള വരവ് ആഘോഷിക്കുകയാണ് ആരാധകർ.