ഓർമയിൽ ശ്രീദേവി ; വിട വാങ്ങിയിട്ട് അഞ്ചുവർഷം

എന്റർടെയ്ൻമെന്റ് ഡെസ്ക്

ബാലതാരമായി തമിഴ്-തെലുങ്ക് സിനിമകളിലൂടെ സിനിമയില്‍ എത്തിയ ശ്രീദേവി പിന്നീട് ഇന്ത്യന്‍ സിനിമയുടെ തന്നെ മുഖമായി മാറി

പുരുഷന്‍മാരുടെ കുത്തകയായിരുന്ന ബോളിവുഡ് സിനിമാരംഗത്ത് തന്റെ അഭിവയമികവു കൊണ്ടും പരിശ്രമം കൊണ്ടും തന്റേതായ ഇടം സൃഷ്ടിച്ചു. 1980കളിലും 90കളിലും രാജ്യത്തെ ഏറ്റവും കൂടുതല്‍ പ്രതിഫലം വാങ്ങുന്ന നടിയായിരുന്നു ശ്രീദേവി

ജിതേന്ദ്രയയുടെ കൂടെ അഭിനയിച്ച ഹിമ്മത്വാലയായിരുന്നു ശ്രീദേവിയെ ബോളിവുഡിലെ ഹിറ്റ് നായികയാക്കി മാറ്റിയത്. സാഡ്മ (1983), ചാന്ദിനി (1989), രാഞ്ചന (1991), ക്ഷണ ക്ഷണം(1991) തുടങ്ങിയ ചിത്രങ്ങളും ശ്രീദേവിയുടെ കരിയറിലെ പ്രധാനപ്പെട്ടവയായിരുന്നു.

നായകൻമാരെ നോക്കി സിനിമ കണ്ടിരുന്ന സമയത്തും ശ്രീദേവിയുടെ മാത്രം ചിത്രങ്ങളും തിയേറ്ററിൽ ആളെ കൂട്ടി.

സിനിമയില്‍ വന്‍ വിജയങ്ങള്‍ നേടിയെങ്കിലും സ്വകാര്യജീവിതത്തില്‍ വലിയ തിരിച്ചടികള്‍ നേരിടേണ്ടി വന്നു. ബോളിവുഡിലെ അന്നത്തെ മുന്‍ നിര താരങ്ങളിലൊരാളായ മിഥുന്‍ ചക്രബര്‍ത്തിയായുള്ള പ്രണയവും വിവാഹവും വിവാഹമോചനവും മാധ്യമങ്ങളില്‍ ഇടം പിടിച്ചു

ബോളിവുഡ് ചിത്രം മിസ്റ്റര്‍ ഇന്ത്യയുടെ ലൊക്കേഷനില്‍ വച്ചാണ് ബോണി കപൂറിനെ കണ്ടുമുട്ടിയത്, ഇരുവരുടെയും പ്രണയവും വിവാഹവും എല്ലാം ഏറെ വിവാദങ്ങളിൽ ഇടംപിടിച്ചു

ബോളുവുഡിലെ മുന്‍നിര നിര്‍മ്മാതാക്കളില്‍ ഒരാളായിരുന്നു ബോണി കപൂർ .വിവാഹിതനായ ബോണി കപൂറുമായുള്ള ശ്രീദേവിയുടെ പ്രണയം സമൂഹവിചാരണകള്‍ക്കും ആരോപണങ്ങള്‍ക്കും വഴിയൊരുക്കി. മോണ കപൂറുമായുള്ള ബന്ധത്തില്‍ അദ്ദേഹത്തിന് രണ്ട് കുട്ടികളുമുണ്ടായിരുന്നു.

പിന്നീട് സിനിമാ ജീവിതത്തില്‍ നിന്ന് 15 കൊല്ലത്തോളം വിട്ട് നിന്നു. 2012ല്‍ ഇംഗ്ലീഷ് വിംഗ്ലീഷ് എന്ന ചിത്രത്തിലൂടെ ബോളിവുഡിലേക്ക് തിരിച്ചെത്തിയ ശ്രീദേവിക്ക് സിനിമാ ലോകം വലിയ വരവേൽപ്പാണ് നൽകിയത്. വിവിധ ഭാഷകളിലായി ഇറങ്ങിയ ചിത്രം രാജ്യത്തിന് അകത്തും പുറത്തും വന്‍ വിജയമായി

2018ല്‍ ശ്രീദേവിയുടെ അപ്രതീക്ഷിത മരണം ബോളിവുഡിനെയും പ്രേക്ഷകരെയും ഒരുപോലെ ഞെട്ടിച്ചു. ദുബായിലെ ജുമൈറ എമിറേറ്റ്‌സ് ടവേഴ്‌സിലെ സ്വന്തം വസതിയില്‍ വച്ചാണ് ശ്രീദേവി മരിച്ചത്.

ഹൃദയാഘാതമാണ് മരണ കാരണമെന്നായിരുന്നു ആദ്യ വിവരമെങ്കിലും ബാത്ത് ടബില്‍ മുങ്ങിയാണ് മരണമെന്ന് പോസ്റ്റ് മോർട്ടത്തിന് ശേഷം വ്യക്തമായി.

വിടവാങ്ങി വര്‍ഷം അഞ്ച് പിന്നിടുമ്പോഴും, അനശ്വരമാക്കിയ കഥാപാത്രങ്ങളിലൂടെ ശ്രീദേവി പ്രേക്ഷക മനസ്സില്‍ ഇന്നുമുണ്ട്