അപ്രതീക്ഷിത ക്ലൈമാക്‌സുമായെത്തിയ ദക്ഷിണേന്ത്യന്‍ സിനിമകള്‍

വെബ് ഡെസ്ക്

അപ്രതീക്ഷിതവും മനസ്സിനെ നടുക്കുന്നതുമായ ട്വിസ്റ്റുകളില്‍ കലാശിക്കുന്ന സസ്‌പെന്‍സുകള്‍ നിറഞ്ഞ ആഖ്യാനങ്ങളാല്‍ സമ്പന്നമാണ് സാധാരണ ദക്ഷിണേന്ത്യന്‍ ചിത്രങ്ങള്‍

ദൃശ്യം

2013-ല്‍ റിലീസ് ചെയ്ത അപ്രതീക്ഷിത ട്വിസ്റ്റുകളാല്‍ നിറഞ്ഞ മലയാള ചിത്രമായിരുന്നു ജീത്തു ജോസഫ് സംവിധാനം ചെയ്ത മോഹന്‍ലാല്‍ നായകനായ ദൃശ്യം

ലൂസിയ

2013-ല്‍ പുറത്തിറങ്ങിയ കന്നഡ സൈക്കോളജിക്കല്‍ ത്രില്ലറാണ് ലൂസിയ. പവന്‍കുമാര്‍ സംവിധാനം ചെയ്ത ചിത്രത്തിന്‌റെ കഥ നിക്കി എന്ന കഥാപാത്രത്തെ ചുറ്റിപ്പറ്റിയാണ്.

പിസ

കാര്‍ത്തിക സുബ്ബരാജിന്‌റെ സംവിധാനത്തില്‍ 2012-ല്‍ പുറത്തിറങ്ങിയ തമിഴ് ഹൊറര്‍ ത്രില്ലര്‍ പിസ അപ്രതീക്ഷിത ക്ലൈമാക്‌സാണ് പ്രേക്ഷകര്‍ക്ക് സമ്മാനിച്ചത്. പിസ ഡെലിവറി ബോയി മൈക്കല്‍ ആയി വിജയ് സേതുപതിയാണ് ചിത്രത്തിലെത്തിയത്

മുംബൈ പോലീസ്

പൃഥ്വിരാജിനെ നായകനാക്കി 2013-ല്‍ പുറത്തിറങ്ങിയ മുംബൈ പോലീസ് സംവിധാനം ചെയതത് റോഷന്‍ ആന്‍ഡ്രൂസ് ആണ്. പ്രേക്ഷകര്‍ പ്രതീക്ഷിക്കാത്ത ക്ലൈമാക്‌സാണ് ചിത്രം സമ്മാനിക്കുന്നത്

നേനൊക്കഡിനേ

മഹേഷ് ബാബുവിനെ നായകനാക്കി സുകുമാര്‍ സംവിധാനം ചെയ്ത് 2014-ല്‍ പുറത്തിറങ്ങിയ തെലുങ്ക് സൈക്കോളജിക്കല്‍ ആക്ഷന്‍ ത്രില്ലര്‍ ചിത്രമാണ് നേനൊക്കഡിനേ.

രാത്സസന്‍

രാംകുമാര്‍ സംവിധാനം ചെയ്ത് 2018-ല്‍ പുറത്തിറങ്ങിയ തമിഴ് സൈക്കോളജിക്കല്‍ ത്രില്ലറാണ് രാത്സസന്‍. വിഷ്ണു വിശാലായിരുന്നു നായകന്‍.

ധ്രുവങ്ങള്‍ പതിനാറ്

2016-ല്‍ പുറത്തിറങ്ങിയ തമിഴ് ക്രൈംത്രില്ലര്‍ ധ്രുവങ്ങള്‍ പതിനാറ് സംവിധാനം ചെയ്തത് കാര്‍ത്തിക് നരേനാണ്.