വെബ് ഡെസ്ക്
തമിഴ് സൂപ്പര്‍സ്റ്റാര്‍ രജനികാന്ത് തലസ്ഥാനത്ത്
പത്ത് ദിവസം താരം തലസ്ഥാനത്തുണ്ടാവും. കോവളത്തെ പഞ്ചനക്ഷത്ര ഹോട്ടലിലാണ് താമസിക്കുക
ജയ് ഭീമിനുശേഷം ടി ജെ ജ്ഞാനവേല്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിന്‌റെ ചിത്രീകരണത്തിനായാണ് രജനികാന്ത് തിരുവനന്തപുരത്തെത്തിയത്
ഇതാദ്യമായാണ് തലസ്ഥാനം രജനികാന്ത് ചിത്രത്തിന്റെ ഷൂട്ടിങ് ലൊക്കേഷനാകുന്നത്
വെള്ളായണി കാർഷിക കോളേജിലും ശംഖുംമുഖത്തെ ഒരു വീട്ടിലുമാണ് ചിത്രീകരണം
രജനികാന്തിന്‌റെ 170-ാമത്തെ ചിത്രം ലൈക്ക പ്രൊഡക്ഷൻസാണ് നിർമിക്കുന്നത്
ഫഹദ് ഫാസിലും മഞ്ജു വാര്യരും ടീമിനൊപ്പമുണ്ടാകും. 32 വര്‍ഷത്തിനുശേഷം രജനികാന്തും അമിതാഭ് ബച്ചനും ഒരുമിക്കുന്ന ചിത്രം കൂടിയാണിത്
നാഗർകോവിൽ, കന്യാകുമാരി തുടങ്ങിയ സ്ഥലങ്ങളിലും ചിത്രീകരണമുണ്ടാകും