മലയാളത്തിൽ പ്രണയത്തെ അടയാളപ്പെടുത്തിയ മികച്ച സിനിമകൾ

അരുൺ സോളമൻ എസ്

1986 ല്‍ പത്മരാജന്‍ സംവിധാനം ചെയ്ത ചിത്രമാണ് നമുക്ക് പാര്‍ക്കാന്‍ മുന്തിരിത്തോപ്പുകള്‍. മലയാളത്തിലെ ഏറ്റവും മികച്ച പ്രൊപ്പോസല്‍ സീന്‍ ഉള്ളത് ഈ സിനിമയിലാണ്. സോളമന്റേയും സോഫിയയുടേയും പ്രണയകഥ മലയാളികള്‍ ഇരുകൈയും നീട്ടി സ്വീകരിച്ചു.

ആഷിഖ് അബു സംവിധാനം ചെയ്ത മായാനദി പ്രണയബന്ധത്തിലെ സങ്കീര്‍ണതകളെ കൃത്യമായി അടയാളപ്പെടുത്തിയ ചിത്രമാണ്. പ്രണയത്തിലാകുന്ന വ്യക്തികള്‍ക്കിടയില്‍ ഉണ്ടാകുന്ന ആത്മസംഘര്‍ഷങ്ങള്‍ സിനിമയില്‍ അവതരിപ്പിച്ചിരിക്കുന്നു. രണ്ടായിരത്തിനു ശേഷം മലയാളത്തില്‍ പുറത്തിറങ്ങിയ മികച്ച സിനിമകളില്‍ ഒന്നാണ് മായാനദി.

കാലത്തിന് മുൻപേ സഞ്ചരിച്ച സിനിമ, അതാണ് പത്മരാജന്റെ തൂവാനത്തുമ്പികൾ. 1987 പത്മരാജൻ തിരക്കഥ എഴുതി സംവിധാനം ചെയ്ത ചിത്രം ഒരു പ്രണയ കാവ്യമാണ്. ജയകൃഷ്ണനും ക്ലാരയും രാധയുമൊക്കെ ഇന്നും പ്രേക്ഷക മനസിൽ നിറഞ്ഞു നിൽക്കുന്ന കഥാപാത്രങ്ങളാണ് .

പ്രണയത്തെ പോലെ കാത്തിരിപ്പും ഏറെ സുഖമുള്ള വികാരമാണ്. കാത്തിരിപ്പിന്റെ സുഖം അതിമനോഹരമായി ഫ്രെമിയിൽ അവതരിപ്പിച്ച ചിത്രമാണ് ആർ എസ് വിമൽ സംവിധാനം ചെയ്ത എന്ന് നിന്റെ മൊയ്തീൻ.

ഒരു കളർ ഫുൾ പ്രണയ ചിത്രമാണ് ബാംഗ്ലൂർ ഡെയ്സ്. പ്രണയവും , വേർപിരിയലും പിന്നീടുള്ള ശക്തമായ കൂടിച്ചേരലും അതിമനോഹരമായി അഞ്ജലി മേനോൻ എന്ന സംവിധായിക ബാംഗ്ലൂർ ഡെയ്സ് എന്ന ചിത്രത്തിലൂടെ അവതരിപ്പിച്ചിട്ടുണ്ട്.

ഒരു നറുപുഷ്പമായ് എന്‍ നേര്‍ക്കു നീളുന്ന മിഴിമുനയാരുടേതാവാം..? ഈ പാട്ടിൽ ഉണ്ട് രാജീവ് മേനോന്റേയും നന്ദിതയുടെയും പ്രണയം. വിവാഹത്തില്‍ മാത്രമേ പ്രണയം പൂര്‍ണതയിലെത്തൂവെന്ന സങ്കല്‍പ്പത്തിന് എതിരായിരുന്നു അത്.

മലയാള സിനിമയെ ലോകത്തിന്‍റെ നെറുകിലേക്ക് ഉയര്‍ത്തിയ ചിത്രം.കറുത്തമ്മയുടെയും പരീക്കുട്ടിയുടെയും പ്രണയത്തെ അനശ്വരമാക്കിയ സിനിമ.

പൊന്നാനിയില്‍ നടന്ന ഒരു യഥാര്‍ത്ഥ പ്രണയ കഥയെ ആസ്പദമാക്കിയാണ് ഷാനവാസ് കെ ബാവൂട്ടി കിസ്മത്ത് എന്ന ചിത്രം തിരക്കഥ എഴുതി സംവിധാനം ചെയ്തത്. 23 കാരനായ മുസ്ലീം ചെറുപ്പക്കാരനും 28 കാരിയായ ഹിന്ദു പെണ്‍കുട്ടിയും തമ്മിലുണ്ടായിരുന്ന ഒരു പ്രണയം. ജാതിയും പ്രായവും പ്രണയത്തിന് വെല്ലുവിളിയാകുന്ന, കൃത്യമായ രാഷ്ട്രീയ ബോധമുള്ള ചിത്രമാണ് കിസ്മത്ത്.

പ്രായപൂര്‍ത്തിയായ ഒരു ആണിനും പെണ്ണിനും തമ്മില്‍ ശാരീരികബന്ധത്തിന് അപ്പുറം ഒരു സാധ്യതയുമില്ലെന്ന് നെറ്റി ചുളിക്കുന്നവരുടെ വാദത്തെ തിരസ്‌കരിക്കുന്ന സിനിമയാണ് രഞ്ജിത്ത് ശങ്കർ സംവിധാനം ചെയ്ത രാമന്റെ ഏദൻതോട്ടം.

പ്രണയവും പ്രതികാരവും കണ്ണീരും ചേർന്ന കഥയാണ് ജോഷി സംവിധാനം ചെയ്ത പൊറിഞ്ചു മറിയം ജോസിന്റേത്. സാക്ഷാത്ക്കരിക്കപ്പെടാതെ പോകുന്ന പ്രണയത്തിന്റെ കഥ കൂടിയാണത്