കോടികൾ നികുതിയടയ്ക്കുന്ന താരങ്ങൾ; മുൻപന്തിയിലെ വമ്പന്മാർ

വെബ് ഡെസ്ക്

2024 സാമ്പത്തിക വർഷത്തിൽ ഏറ്റവുമധികം നികുതിയടക്കുന്നവരുടെ പട്ടിക പുറത്തുവിട്ടിരിക്കുകയാണ് ഫോർച്യൂൺ ഇന്ത്യ

ഷാരൂഖ് ഖാൻ

ബോളിവുഡിന്റെ 'ബാദ്‌ഷാ' ഷാരൂഖ് ഖാനാണ് ഇന്ത്യൻ സിനിമാ താരങ്ങളിൽ ഏറ്റവുമധികം നികുതിയടയ്ക്കുന്നത്. 92 കോടിയാണ് നികുതിയായി അദ്ദേഹം നൽകിയത്

വിജയ്

തെന്നിന്ത്യൻ സൂപ്പർ താരം വിജയ് ആണ് തൊട്ടുപിന്നിൽ. 80 കോടി രൂപയാണ് അദ്ദേഹം നികുതിയായി നൽകിയത്

സൽമാൻ ഖാൻ

ബോളിവുഡിൽനിന്നുള്ള മറ്റൊരു ഖാനാണ് മൂന്നാമത്. 75 കോടി രൂപയാണ് സൽമാൻ ഖാന്റെ നികുതി സംഭാവന

അമിതാഭ് ബച്ചൻ

അമിതാഭ് ബച്ചനാണ് നാലാമത്. 71 കോടി രൂപയാണ് അദ്ദേഹം നികുതിയായി നൽകിയത്

അജയ് ദേവ്ഗൺ

അഞ്ചാം സ്ഥാനത്തുള്ള അജയ് ദേവ്‌ഗൺ 42 കോടി രൂപയാണ് നികുതിയടച്ചത്

രൺബീർ കപൂർ

36 കോടി രൂപയാണ് രൺബീർ കപൂർ നികുതിയായി നൽകിയത്

ഹൃതിക് റോഷൻ

പട്ടികയിൽ ഏഴാം സ്ഥാനത്താണ് ഹൃതിക് റോഷൻ. 28 കോടി രൂപയാണ് അദ്ദേഹം നികുതിയായി നൽകിയത്