വിദ്യാ ബാലന് ഇന്ന് 44ാം പിറന്നാൾ

വെബ് ഡെസ്ക്

പരിനീത (2005)

റൊമാന്റിക് നായികയായി വിദ്യാ ബാലൻ അനശ്വരമാക്കിയ കഥാപാത്രമാണ് പരിനീതയിലെ ലളിത റോയ്. മുൻനിര നായകന്മാരായ സേഫ്അലി ഖാനോടും സഞ്ജയ് ദത്തിനോടും സ്ക്രീൻ പങ്കിടുമ്പോഴും ഒരു പുതുമുഖത്തിന്റേതായ യാതൊരു പരിഭ്രമവും ഉണ്ടായില്ല.

ഭൂൽ ഭുലയ്യ (2007)

ശോഭനയ്ക്ക് ദേശീയ പുരസ്കാരം നേടിക്കൊടുത്ത മണിച്ചിത്രത്താഴിലെ കഥാപാത്രത്തെ ഹിന്ദി പതിപ്പിൽ അവതരിപ്പിച്ചത് വിദ്യാ ബാലനാണ്

പാ (2009)

പായിലെ വിദ്യ എന്ന ഡോക്ടറോട് ആർക്കും സ്നേഹവും അടുപ്പവും തോന്നും. ഓറോയുടെ അമ്മയായി വിദ്യ ചിത്രത്തിലെത്തിയപ്പോൾ പ്രേക്ഷകർ ഇരുകയ്യും നീട്ടി സ്വീകരിച്ചു.

Deep Dive Seven

ഇഷ്‌കിയ (2010)

പുതുമയുള്ള ഒരു വേഷത്തിലാണ് വിദ്യ ഇഷ്‌കിയയിൽ എത്തിയത്. കൃഷ്ണ വർമ ശക്തമായ സ്ത്രീ കഥാപാത്രമാണ്.

ദ ഡേർട്ടി പിക്ചർ (2011)

സിൽക്ക് സ്മിതയുടെ ജീവിതകഥ അവതരിപ്പിച്ച ദ ഡേർട്ടി പിക്ചർ വിദ്യയുടെ ഏറ്റവുമധികം ശ്രദ്ധിക്കപ്പെട്ട ചിത്രമാണ്. ചിത്രത്തിലെ രശ്മി എന്ന കഥാപാത്രത്തിന് 2011ൽ മികച്ച നടിക്കുള്ള ദേശീയ പുരസ്കാരവും ലഭിച്ചു.

കഹാനി (2012)

നിറവയറുമായി ഭർത്താവിനെ തിരഞ്ഞു നടക്കുന്ന വിദ്യാ ബാഗ്‌ച്ചിയെ ആരും മറക്കില്ല. ശക്തമായ സ്ത്രീ കഥാപാത്രങ്ങളുമായി എന്നും പ്രേക്ഷകരെ ഞെട്ടിക്കുന്ന വിദ്യയുടെ കഹാനിയിലെ കഥാപാത്രവും ഏറെ ജനശ്രദ്ധ പിടിച്ചുപറ്റിയ ഒന്നാണ്