'പരിണീതി പരിണയം' ; വൈറലായി പരിണീതി ചോപ്ര- രാഘവ് ഛദ്ദ വിവാഹ ചിത്രങ്ങള്‍

എന്റർടെയ്ൻമെന്റ് ഡെസ്ക്

ബോളിവുഡ് താരം പരിണീതി ചോപ്രയുടെയും ആം ആദ്മി പാർട്ടി നേതാവ് രാഘവ് ഛദ്ദയുടെയും വിവാഹ ചിത്രങ്ങളാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നത്

സെപ്റ്റംബർ 24ന് ഉദയ്പൂരിലെ ലീല പാലസിൽ വച്ചാണ് ഇരുവരും വിവാഹിതരായത്

ഓഫ് വൈറ്റ് തീമിൽ അലങ്കരിച്ച വിവാഹവേദിയിലുള്ള പരിണീതിയുടെയും രാഘവിന്റേയും ചിത്രങ്ങൾ, ഇരുവരും സമൂഹമാധ്യമങ്ങളിൽ പങ്കിട്ടു

"പ്രഭാതഭക്ഷണ ടേബിളിലെ ആദ്യ സംഭാഷണം മുതൽ ഞങ്ങളുടെ ഹൃദയങ്ങൾ തമ്മിലറിഞ്ഞു. ഈ ദിവസത്തിനായി വളരെക്കാലമായി കാത്തിരിക്കുകയായിരുന്നു. ഒന്നിച്ചുള്ള യാത്ര ഇവിടെ ആരംഭിക്കുകയാണ്" ഇരുവരും ഇൻസ്റ്റാഗ്രാമിൽ കുറിച്ചു

ഓഫ് വൈറ്റും ഗോൾഡും ചേർന്ന നിറത്തിലുള്ള ലഹങ്കയിൽ അതി സുന്ദരിയായാണ് പരിണീതി വിവാഹ വേദിയിലെത്തിയത്

ആരാധകർക്കിടയില്‍ ചർച്ചാവിഷയമായിക്കൊണ്ടിരിക്കുന്ന പരിണീതിയുടെ വസ്ത്രത്തില്‍ രാഘവിന്റെ പേര് തുന്നിച്ചേർത്തിട്ടുണ്ട്

ഈ വർഷം മെയ് 13ന് ഡൽഹിയിൽ വച്ചായിരുന്നു ഇരുവരുടെയും വിവാഹ നിശ്ചയം. ലണ്ടനിലെ കോളേജ് പഠനകാലം മുതൽ ഇരുവരും പ്രണയത്തിലായിരുന്നുവെന്ന് അഭ്യൂഹങ്ങളുണ്ട്

പരിണീതിയുടെ കസിനും ബോളിവുഡ് താരവുമായ പ്രിയങ്ക ചോപ്ര വിവാഹാഘോഷത്തിൽ പങ്കെടുത്തില്ല. എന്റെ എല്ലാ അനുഗ്രഹവും ഉണ്ടാകുമെന്ന് പ്രിയങ്ക, വിവാഹ ചിത്രത്തിന് താഴെ കമ്മന്റ് ചെയ്തു